അമ്മയും മകനും ചേർന്ന് പിതാവിനെ കൊന്നുനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; ഉപേക്ഷിക്കുന്നതിനിടെ പിടിയിലായി
text_fieldsഡൽഹിയിൽ ജീവിത പങ്കാളിയെ കൊന്നുനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ച യുവാവിനെ പൊലീസ് പിടികൂടിയതിന്റെ ഞെട്ടൽ അവസാനിക്കും മുന്നെ സമാനമായ മറ്റൊരു കേസു കൂടി പുറത്തുവരുന്നു. ഭർത്താവിനെ കൊന്ന് നുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ച സ്ത്രീയെയും മകനെയുമാണ് ഡൽഹി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽ ത്രിലോക്പുരിയിലാണ് സംഭവം. അമ്മയയും മകനും ചേർന്ന് പിതാവിനെ കൊന്നു കഷ്ണങ്ങളാക്കിയ ശേഷം റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഈ കഷ്ണങ്ങൾ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഉപേക്ഷിക്കാനായിരുന്നു പദ്ധതി. കിഴക്കൻ ഡൽഹിയിൽ വിവിധ ഇടങ്ങളിലായി മൃതദേഹത്തിന് കഷ്ണങ്ങൾ ഇവർ ഉപേക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അർധരാത്രി മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിക്കുന്നതിനിടെ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് പരിശോധനയിൽ വീട്ടിലെ റഫ്രിജറേറ്ററിൽ നിന്ന് മറ്റു മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തു.
ഇയാളുടെ അമ്മയാണ് പിതാവിനെ കൊല്ലാനും മൃതദേഹങ്ങൾ കഷ്ണങ്ങളാക്കാനും സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.