ഡൽഹിയിൽ ഭാര്യയെയും സഹോദരനെയും കൊന്ന് ഐ.ടി ജീവനക്കാരന്‍ പൊലീസിൽ കീഴടങ്ങി
text_fieldsന്യൂഡൽഹി: ഭാര്യയെയും ഭാര്യാ സഹോദരനെയും കൊന്ന് പൊലീസിൽ കീഴടങ്ങി ഡൽഹിയിലെ ഐ.ടി ജീവനക്കാരന്‍. ഡൽഹിയിലെ ശക്കർപൂരിൽ ബുധനാഴ്ചയാണ് സംഭവം.
അധ്യാപികയായ ഭാര്യ കമലേഷ് ഹോൾക്കറിനെയും (29), 18കാരനായ അവരുടെ സഹോദരനെയുമാണ് ശ്രേയൻഷ് ഫ്ലാറ്റിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്ലസ് ടു വിദ്യാർഥിയായ കമലേഷിന്‍റെ സഹോദരൻ കഴിഞ്ഞദിവസാണ് പിറന്നാൽ ആഘോഷിക്കാനായി വീട്ടിലെത്തിയത്.
മകനെ വിളിച്ചുണർത്താൻ ചെന്ന ശ്രേയൻഷിന്‍റെ പിതാവാണ് മുറിയിൽ മൃതദേഹങ്ങൾ കണ്ട വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. മുറിയിൽ കിടന്നുറങ്ങുന്ന രണ്ട് വയസ്സുകാരനായ കൊച്ചുമകന്‍റെ സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന സ്ക്രൂ ഡ്രൈവറും പൊലീസ് മുറിയിൽ നിന്ന് കണ്ടെടുത്തു.
ദമ്പതികൾ തമ്മിലുണ്ടായ പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.