അയൽവാസികൾ തമ്മിൽ തർക്കം; കണ്ണൂരിൽ ഗൃഹനാഥനെ മർദിച്ചു കൊന്നു
text_fieldsകണ്ണൂർ: അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കണ്ണൂർ കക്കാട് ഒരാൾ കൊല്ലപ്പെട്ടു. കക്കാട് തുളിച്ചേരി നമ്പ്യാർമെട്ടയിലെ ‘അമ്പൻ’ ഹൗസിൽ അജയകുമാറാ(61)ണ് മരിച്ചത്. സംഭവത്തിൽ ടി. ദേവദാസ്, മക്കളായ സജ്ജയ്‌ദാസ്, സൂര്യദാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പമുണ്ടായ ഇതരസംസ്ഥാന തൊഴിലാളിയെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ദേവദാസിന്റെ വീട്ടിലെ വാഹനം കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിയത് അജയകുമാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ രാത്രി എട്ടുമണിയോടെ ദേവദാസും സംഘവും അജയ് കുമാറിന്റെ വീട്ടിലേക്ക് എത്തുകയും കല്ലും വടികളും ഹെല്‍മെറ്റും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
തടയാൻ ശ്രമിച്ച പ്രവീൺകുമാർ എന്നയാൾക്കും പരുക്കേറ്റു. അജയകുമാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പരേതനായ കുമാരന്റെ മകനാണ് അജയകുമാർ. സഹോദരങ്ങൾ: രജനി, രാഗിണി, റോജ, സീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.