മദ്യപാനത്തിനിടെ തർക്കം: നാലുപേർക്ക് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ
text_fieldsഗോപകുമാർ
പോത്തൻകോട്: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടയിൽ അഞ്ചംഗസംഘത്തിലെ ഒരാൾ മദ്യക്കുപ്പി പൊട്ടിച്ച് മറ്റ് നാലുപേരെ കുത്തി. വയറ്റിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തോടെ പോത്തൻകോടിന് സമീപം വേങ്ങോടായിരുന്നു സംഭവം. സംഭവത്തിലെ പ്രതി പോത്തൻകോട് മണലകം സ്വദേശി ഗോപകുമാറി (37) നെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങോട് സ്വദേശികളായ സുരേഷ്, രാജീവ്, അജിത്ത്, അജേഷ് എന്നിവർക്കാണ് കുത്തേറ്റത്. മദ്യപാനത്തിനിടെ മുമ്പ് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായുള്ള തർക്കം മൂർച്ഛിച്ചതോടെ ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞ് െവച്ച് പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോത്തൻകോട് എസ്.എച്ച്.ഒ മിഥുൻ, എസ്.ഐമാരായ രാജീവ്, രാജയ്യൻ, സി.പി.ഒ പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.