Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅമ്മക്ക് ചികിത്സ...

അമ്മക്ക് ചികിത്സ വൈകിച്ചു; ചെന്നൈയിൽ ഓങ്കോളജിസ്റ്റിനെ കുത്തിപ്പരിക്കേൽപിച്ച് 26കാരൻ

text_fields
bookmark_border
അമ്മക്ക് ചികിത്സ വൈകിച്ചു; ചെന്നൈയിൽ ഓങ്കോളജിസ്റ്റിനെ കുത്തിപ്പരിക്കേൽപിച്ച് 26കാരൻ
cancel

ചെന്നൈ: അർബുദരോഗിയായ അമ്മക്ക് ചികിത്സ വൈകിച്ചുവെന്നാരോപിച്ച് ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടറെ കുത്തിപ്പരിക്കേൽപിച്ച് 26 കാരൻ. ഡ്യൂട്ടിക്കിടെയാണ് ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. ബാലാജിക്ക് കുത്തേറ്റത്.

നെഞ്ചിന്റെ ഭാഗത്ത് കുത്തേറ്റ ഡോക്ട​റെ ഉടൻ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിലാണെങ്കിലും ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഹൃദ്രോഗി കൂടിയാണ് ഡോക്ടർ. സംഭവവുമായി ബന്ധപ്പെട്ട് വി​ഘ്നേഷ് എന്ന യുവാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ കൈവശമുണ്ടായിരുന്ന ചെറിയ കത്തിയുപയോഗിച്ചാണ് വി​ഘ്നേഷ് ഡോക്ടറെ കുത്തിയതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chennaicrime news
News Summary - Doctor stabbed 7 times by patient's son in Chennai hospital
Next Story