Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപണം ഇരട്ടിപ്പിക്കല്‍:...

പണം ഇരട്ടിപ്പിക്കല്‍: കോടികള്‍ തട്ടിയ മാനേജിങ് ഡയറക്ടർ അറസ്റ്റില്‍

text_fields
bookmark_border
പണം ഇരട്ടിപ്പിക്കല്‍: കോടികള്‍ തട്ടിയ മാനേജിങ് ഡയറക്ടർ അറസ്റ്റില്‍
cancel
camera_alt

ബി​ജു

തി​രു​വ​ന​ന്ത​പു​രം: നി​ക്ഷേ​പി​ച്ച പ​ണം ഇ​ര​ട്ടി​യാ​യി തി​രി​ച്ചു​ന​ല്‍കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി നി​ര​വ​ധി പേ​രി​ല്‍ നി​ന്ന് കോ​ടി​ക​ള്‍ ത​ട്ടി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. ശാ​സ്ത​മം​ഗ​ലം 'ഗ്രാ​വി​റ്റി വെ​ന്‍ച്വ​ര്‍ നി​ധി' മ​നേ​ജി​ങ് ഡ​യ​റ​ക്ട​റും മാ​ര്‍ത്താ​ണ്ഡം സ്വ​ദേ​ശി​യു​മാ​യ ബി​ജു​വി​നെ​യാ​ണ്(40) മ്യൂ​സി​യം പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ല്‍ ന​ല്ലൊ​രു ശ​ത​മാ​ന​വും മു​ന്‍ സം​സ്ഥാ​ന-​കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​ണ്.

ഷെ​യ​ര്‍മാ​ര്‍ക്ക​റ്റി​ങ്ങി​ന്റെ പേ​രി​ലാ​ണ് ഇ​ട​പാ​ടു​കാ​രെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്. പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ ഒ​രു വ​ര്‍ഷം​കൊ​ണ്ട് ഇ​ര​ട്ടി​യാ​ക്കി ന​ല്‍കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 10 ല​ക്ഷം നി​ക്ഷേ​പി​ച്ച​വ​ര്‍ക്ക് 20 ല​ക്ഷം​വ​രെ കൊ​ടു​ത്ത് ഇ​യാ​ള്‍ നി​ക്ഷേ​പ​ക​രു​ടെ വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി. ഒ​ടു​വി​ല്‍ വ​ന്‍ തു​ക എ​ത്തി​യ​തോ​ടെ മു​ഴു​വ​ന്‍ പ​ണ​വു​മാ​യി ഇ​യാ​ള്‍ മു​ങ്ങു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് കാ​ന്‍വാ​സി​ങ് ന​ട​ത്തി​യാ​ണ് നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. മ്യൂ​സി​യം സി.​ഐ വി​മ​ല്‍ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Doubling money: Managing director arrested for embezzling crores
Next Story