Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്ത്രീ​ധ​ന ത​ർ​ക്കം;...

സ്ത്രീ​ധ​ന ത​ർ​ക്കം; ഭാ​ര്യാ​സ​ഹോ​ദ​ര​നെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി

text_fields
bookmark_border
Dowry dispute
cancel
camera_alt

കൊ​ല്ല​പ്പെ​ട്ട അ​ഭി​ഷേ​ക്

ബം​ഗ​ളൂ​രു: സ്ത്രീ​ധ​നം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മൈ​സൂ​രു​വി​ൽ ഭാ​ര്യാ​സ​ഹോ​ദ​ര​നെ യു​വാ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. കു​വെ​മ്പു ന​ഗ​റി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. അ​ഭി​ഷേ​ക് (27) എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ഭി​ഷേ​കും സ​ഹോ​ദ​രീ​ഭ​ർ​ത്താ​വാ​യ ര​വി​ച​ന്ദ്ര​യും ത​മ്മി​ൽ വ​ഴ​ക്ക് ന​ട​ന്നി​രു​ന്നു. ഭാ​ര്യ ദി​വ്യ​യെ ദി​വ​സ​വും സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ൽ ര​വി​ച​ന്ദ്ര ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​ഞ്ചു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​ഭ​വ​ദി​വ​സം ര​വി​ച​ന്ദ്ര ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട​ത്. ഇ​തോ​​​ടെ ദി​വ്യ​യു​ടെ സ​ഹോ​ദ​ര​ൻ അ​ഭി​ഷേ​കി​നെ​യും വീ​ട്ടു​കാ​രെ​യും വി​ളി​ച്ചു​വ​രു​ത്തി. അ​ഭി​ഷേ​ക് വീ​ട്ടി​ൽ എ​ത്തി​യ​തോ​ടെ വാ​തി​ൽ അ​ട​ച്ച ശേ​ഷം ക​ത്തി​കൊ​ണ്ട് കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഭാ​ര്യാ​മാ​താ​വ് ഭാ​ഗ്യ​മ്മ​യെ​യും ഭാ​ര്യ​യു​ടെ ഇ​ള​യ സ​ഹോ​ദ​രി​യെ​യും ര​വി​ച​ന്ദ്ര മ​ർ​ദി​ക്കു​ക​യും ചെ​യ്തു. നാ​ലു​വ​ർ​ഷം മു​മ്പാ​യി​രു​ന്നു ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം. സ്ത്രീ​ധ​ന​വും ര​വി​ച​ന്ദ്ര​ക്ക് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, ആ​റു മാ​സ​ത്തി​നു​ശേ​ഷം കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്ക​ൽ പ​തി​വാ​ക്കി. പൊ​ലീ​സിൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ന്ന് അ​ഭി​ഷേ​കി​ന്റെ കു​ടും​ബം കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDowry dispute
News Summary - Dowry dispute; Husband killed brother-in-law
Next Story