Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഡോ. ഷഹനയുടെ ആത്മഹത്യ:...

ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതി റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
Dr Shahana Death Case
cancel

തിരുവനന്തപുരം: ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി റുവൈസിനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 16ന്​ രാവിലെ 11 വരെ​ കസ്റ്റഡിയിൽവിട്ട്​ തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജിന്‍റേതാണ് ഉത്തരവ്. അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസി​െൻറ ആവശ്യം. പ്രതിയെ ചോദ്യംചെയ്യുന്നതിന് അഞ്ചുദിവസം വേണ്ടെന്നും പ്രതിയുടെ സമൂഹമാധ്യമ വിവരങ്ങൾ ചോദിക്കാൻ ഒരുദിവസം മതിയെന്നും പ്രതിഭാഗം വാദിച്ചു.

ഇരുവാദങ്ങളും പരിഗണിച്ചാണ് കോടതി ഉത്തരവ്. അതീവ ഗൗരവമുള്ള കേസെന്ന നിരീക്ഷണത്തോടെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതിയെ കരുനാഗപ്പള്ളിയിൽ കൊണ്ടുപോയി തെളിവ്​ ശേഖരിക്കാനും സമൂഹമാധ്യമ വിവരങ്ങൾ ശേഖരിക്കാനുമാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 2023 ഡിസംബർ നാലിനാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ സിറ്റി പ്ലാസ ഫ്ലാറ്റിൽ ഷഹനയെ മരിച്ചനിലയിൽ കണ്ടത്​.

​ഷ​ഹ​ന ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി ഡോ. ​റു​വൈ​സി​​െൻറ പി​താ​വ് അ​ബ്ദു​ൽ റ​ഷീ​ദി​നെ പി​ടി​കൂ​ടാ​ൻ ഇതുവരെ പൊ​ലീ​സിന് കഴിഞ്ഞിട്ടില്ല. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ പ്ര​തി കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​ളി​വി​ലാ​ണ്. വീ​ട്ടി​ൽ​നി​ന്നു കാ​റി​ൽ ര​ക്ഷ​പ്പെ​ട്ട​താ​യാ​ണു വി​വ​രം. റു​വൈ​സി​​െൻറ പി​താ​വാ​ണ് കൂ​ടു​ത​ൽ സ്ത്രീ​ധ​ന​ത്തി​നാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തെ​ന്ന് ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലും വാ​ട്സ്​​ആ​പ്​ ചാ​റ്റു​ക​ളി​ലും വ്യ​ക്ത​മാ​യി​രു​ന്നു.

നി​ർ​ണാ​യ​ക​മാ​യ ഈ ​തെ​ളി​വു​ക​ൾ കി​ട്ടി​യെ​ങ്കി​ലും അ​തു മ​റ​ച്ചു​വെ​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ ക​ള്ള​ക്ക​ളി​ക​ളാ​ണ് പ്ര​തി​ക​ൾ​ക്ക്​ ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത​യൊ​രു​ക്കി​യ​ത്. പ്ര​തി​ക​ളെ​ക്കു​റി​ച്ച്​ വ്യ​ക്ത​മാ​യ വി​വ​രം ആ​ദ്യ​മേ ല​ഭി​ച്ചി​ട്ടും അ​ത​നു​സ​രി​ച്ച് കേ​സെ​ടു​ക്കാ​ത്ത​തും അ​ന്വേ​ഷ​ണം ന​ട​ത്താ​ത്ത​തും ര​ക്ഷ​പ്പെ​ടാ​ൻ വ​ഴി​യൊ​രു​ക്കി. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വീ​ട് പൂ​ട്ടി​യ​നി​ല​യി​ലാ​ണ്. ബ​ന്ധു​ക്ക​ളു​ടെ വീ​ട്ടി​ലു​ള്‍പ്പെ​ടെ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

റു​വൈ​സി​​െൻറ പി​താ​വും സ്ത്രീ​ധ​ന​ത്തി​നാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ബ്ദു​ൽ റ​ഷീ​ദി​നെ​യും ക​സ്റ്റ​ഡി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യാ​ൻ പൊ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. റു​വൈ​സി​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പൊ​ലീ​സ്​ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ക​സ്റ്റ​ഡി അ​നു​വ​ദി​ച്ചേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry CaseDr Shahana Death Case
News Summary - Dr. Shahana death case: Accused Ruwais released into police custody
Next Story