Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഡോ. വന്ദന ദാസ് വധം; ...

ഡോ. വന്ദന ദാസ് വധം; സി.ബി.ഐ അന്വേഷണ ഹരജി ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
dr vandana das murder
cancel

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ മാതാപിതാക്കൾ നൽകിയ ഹരജി ഹൈകോടതി ​ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയാറാണെന്ന് സർക്കാർ അറിയിച്ചിരുന്നു.

ഇതിൽ നിലപാട്​ അറിയിക്കാൻ ഹരജിക്കാരോട്​ കോടതി ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും പ്രോസിക്യൂട്ടർ ആരായിരിക്കണമെന്ന കാര്യത്തിൽ പേര് നിർദേശിക്കാൻ ഹരജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ നേരത്തേ കോടതിയിൽ അറിയിക്കുകയും ചെയ്തു. ജസ്റ്റിസ്​ ബെച്ചു കുര്യനാണ്​ ഹരജി പരിഗണിക്കുന്നത്​.

കഴിഞ്ഞവർഷം മേയ് 10ന് രാത്രി പൊലീസ് മെഡിക്കൽ പരിശോധനക്ക് ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്‍റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇത്​ മറച്ചു​െവച്ചാണ് അന്വേഷണം നടത്തുന്നതെന്നും ആരോപിച്ചാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹരജി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCBIDr Vandana das murder
News Summary - Dr. Vandana Das assassination; CBI inquiry petition will be considered today
Next Story