Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightല​ഹ​രി വി​ൽ​പ​ന...

ല​ഹ​രി വി​ൽ​പ​ന സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
Shebin Varghese, Muhammad Rinshad, Abdul Wadood
cancel
camera_alt

ഷെ​ബി​ൻ വ​ർ​ഗീ​സ്, മു​ഹ​മ്മ​ദ് റി​ൻ​ഷാ​ദ്, അ​ബ്ദു​ൽ​ വ​ദൂ​ദ്

കൊ​ള​ത്തൂ​ർ: കാ​റി​ലും ബൈ​ക്കി​ലു​മെ​ത്തി ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ കൊ​ള​ത്തൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ചോ​രി​ക്കാ​വു​ങ്ങ​ൽ ഷെ​ബി​ൻ വ​ർ​ഗീ​സ് (26), ച​ള്ള​പ്പു​റ​ത്ത് മു​ഹ​മ്മ​ദ് റി​ൻ​ഷാ​ദ് (25), മ​ഞ്ചേ​രി പാ​പ്പി​നി​പ്പാ​റ സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ബ്ദു​ൽ വ​ദൂ​ദ് (26) എ​ന്നി​വ​രാ​ണ് 5.820 ഗ്രാം ​സി​ന്ത​റ്റി​ക് ല​ഹ​രി മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്. രാ​ത്രി​സ​മ​യ​ത്ത് ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്ന് വി​ല്‍പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്ന​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രി​ന്ത​ല്‍മ​ണ്ണ ഡി.​വൈ.​എ​സ്.​പി സാ​ജു കെ. ​എ​ബ്ര​ഹാം, കൊ​ള​ത്തൂ​ര്‍ ഇ​ന്‍സ്പെ​ക്ട​ര്‍ സം​ഗീ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 ഓ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ള​ത്തൂ​ര്‍ എ​സ്.​ഐ രാ​ജേ​ഷ്, സി.​പി.​ഒ മാ​രാ​യ അ​ഭി​ജി​ത്, നി​ധി​ൻ, സ​ഫ​ർ അ​ലി​ഖാ​ൻ എ​ന്നി​വ​രും ജി​ല്ല ആ​ന്‍റി ന​ര്‍ക്കോ​ട്ടി​ക് സ്ക്വാ​ഡു​മാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug caseMalappuram News
News Summary - Drug Case
Next Story