ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതികൾ വർഷങ്ങൾക്കുശേഷം പിടിയിൽ
text_fieldsപാരിപ്പള്ളി: പാരിപ്പള്ളി സ്റ്റേഷനിൽ 2013 ൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിലെ പ്രതിയെ പിടികൂടി. ജാമ്യം നേടി കർണാടകയിലേക്ക് മുങ്ങിയ ഇയാളെ പിടികൂടാൻ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വർക്കല അയിരൂർ ഇലകമൺ കല്ലുവിള വീട്ടിൽ എസ്. അജീഷ് (36) ആണ് പിടിയിലായത്. കോടതി ജാമ്യത്തിൽ ഇറങ്ങിയ ഇയാളെ സംബന്ധിച്ച് വർഷങ്ങളായി വിവരങ്ങൾ ഒന്നും ലഭ്യമല്ലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വർക്കലയിലെ ബന്ധുവീട് സന്ദർശിക്കുന്നതായി കണ്ടെത്തി. ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പിടിയിലായത്.
മയക്കുമരുന്ന് അനധികൃതമായി കൈവശം െവച്ച കേസിലുൾപ്പെട്ട് ജാമ്യം നേടി വിദേശത്തേക്ക് കടന്ന യുവാവ് ജില്ല പൊലീസ് മേധാവിയുടെ ലുക്ക് ഔട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ പിടിയിലായി.
വർക്കല വെട്ടൂർ തണ്ടാക്കുടി ഹൗസിൽ എസ്. സവാദിനെയാണ് (32) തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വർഷങ്ങളായി വിദേശത്ത് ഒളിവുജീവിതത്തിൽ കഴിഞ്ഞ ഇയാൾ വിവാഹത്തിനായി തിരികെ നാട്ടിലേക്ക് വന്നപ്പോഴാണ് പിടിയിലായത്. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനുരൂപ, എസ്. സുരേഷ്കുമാർ, എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒ മാരായ മനോജ്, അനൂപ്, ബിജു, സലാഹുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവെരയും കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.