തടവുകാർക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നയാൾ പിടിയിൽ
text_fieldsമങ്കട: തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ എത്തിക്കാൻ ശ്രമിച്ച മങ്കട ആയിരനാഴി പടിയിലുള്ള മുരിങ്ങ പറമ്പിൽ വീട്ടിൽ ബിജേഷിനെ (29) മങ്കട സി.ഐ. വിഷ്ണു, എസ്.ഐ. ഉദയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം രാത്രി ആയിരനാഴിപടി സ്ഥലത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറുമായെത്തിയ പ്രതിയെ പിടികൂടിയത്.
എടവണ്ണ കൊലപാതക കേസിൽ ഉൾപ്പെട്ട് തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികൾക്കായി മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്നും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രാൻസ്ജെൻഡേഴ്സ് ശുചിമുറിയിൽ ഒളിപ്പിച്ചു വെക്കുന്ന ലഹരി മരുന്ന് അസുഖം എന്ന വ്യാജേന ജയിലിൽനിന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്ന പ്രതികൾ കൈക്കലാക്കി ജയിലിലേക്ക് കൊണ്ടുപോകാറാണെന്നും പ്രതി സമ്മതിച്ചു. അന്വേഷണസംഘത്തിൽ എ.എസ്.ഐ ഫൈസൽ കപൂർ, എസ്.സി പി.ഒ. അംബിക പൊലീസുകാരായ സുഹൈൽ, സുജിത്ത്, നവീൻ, അനീഷ്, റീന എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.