മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsകാക്കനാട്: ഇൻഫോപാർക്കിന് സമീപം യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. മൂന്നാംപ്രതി പള്ളുരുത്തി ചിറക്കൽ പാലത്തിന് സമീപം വാട്ടർ ലാൻഡ് റോഡിൽ താമസിക്കുന്ന ആഷ്ന മൻസിലിൽ ഷമീറാണ് (46) പിടിയിലായത്. കൊച്ചിയിൽ ഫോട്ടോഷൂട്ടിനെത്തിയ യുവതിയാണ് ഈ മാസം ഒന്നുമുതൽ മൂന്നുവരെ ദിവസങ്ങളിൽ പീഡനത്തിന് ഇരയായത്. ഇൻഫോ പാർക്കിനടുത്ത് ഇടച്ചിറയിലെ ക്രിസ്റ്റീന ലോഡ്ജിൽ മദ്യത്തിലും പാനീയങ്ങളിലും മയക്കുമരുന്ന് ചേർത്ത് നൽകി ഒന്നാം പ്രതി ഷമീർ, രണ്ടാം പ്രതി സലിൻകുമാർ, അജ്മൽ എന്നിവർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു. ലോഡ്ജ് ഉടമ തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന ഇതിന് ഒത്താശ ചെയ്തുകൊടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിലുള്ള ഇവരെ കണ്ടെത്താനായിട്ടില്ല. അജ്മൽ, സലിൻകുമാർ എന്നിവരെ നേരത്തേതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.