കുട്ടികളെ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം -വിമന്‍ ഇന്ത്യ മൂവ്മെന്റ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെത്തുന്ന കുട്ടികളെ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ.കെ. ഫൗസിയ.
സംസ്ഥാനത്തെ പല കാമ്പസുകളും ലഹരിയുടെ പിടിയിലാണെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സഹപാഠിയായ ആണ്‍കുട്ടി സൗഹൃദത്തിലൂടെ ലഹരിക്കടിമയാക്കി ചൂഷണം ചെയ്തെന്ന കണ്ണൂര്‍ ജില്ലയിലെ ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍ മലയാളികളുടെ ഉറക്കം കെടുത്തുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്പനക്കെതിരെ എല്ലാ നിലക്കും ജാഗ്രത പാലിക്കണം.
ലഹരി മാഫിയ സംഘങ്ങളുടെ കണ്ണികളായും ഏജന്റുമാരായും മൈനര്‍മാരെ ഉപയോഗിക്കുന്നത് നിയമനടപടികള്‍ക്ക് തടസ്സമാകുന്നുണ്ട്. ഇതു പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ.കെ. ഫൗസിയ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.