ഹോംസ്റ്റേയിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും: ഉടമയും താമസക്കാരുമടക്കം 16 പേർ അറസ്റ്റിൽ
text_fieldsമംഗളൂരു: കുടക് ജില്ലയിലെ മക്കൻഡൂർ ഗ്രാമത്തിൽ ഹോംസ്റ്റേ സംവിധാനത്തിൽ യുവാക്കൾ താമസിക്കുന്നിടത്ത് പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 16 പേർ അറസ്റ്റിലായി. താമസക്കാരായ14 മംഗളൂരു സ്വദേശികളും ഉടമയും ദല്ലാളുമാണ് അറസ്റ്റിലായത്. വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ 1.702 കിലോഗ്രാം കഞ്ചാവും ഒമ്പത് ഇനം മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.
മംഗളൂരു സ്വദേശികളായ കെ.ഋതിക്(23), എ.വി. വിഘ്നേഷ് അജിത് അഞ്ചൻ(21),എം.സുമൻ ഹർഷിത്(26),സി.ചിരാഗ് സനിൽ(26),എം.മഞ്ചുനാഥ്(30),എൻ.ലതീഷ് നായക് (32),എ.എൻ.സചിൻ(26),വി.എം.രാഹുൽ(26),പി.എം.പ്രജ്വൽ(32),എം.വി.അവിനാഷ്(28),വി.പ്രതിക് കുമാർ (27),കെ.ധനുഷ്(28),വി.ടി.രാജേഷ്(45),എം.ദിൽരാജു(30), ഹോംസ്റ്റേ ഉടമ ബി.എച്ച്.സദാശിവ(31), ഇയാളുടെ ഇടനിലക്കാരൻ കുടക് മടിക്കേരി സ്വദേശി ബി.ഗണേഷ് (47) എന്നിവരാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.