Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുഗുളിക കൈവശം...

മയക്കുഗുളിക കൈവശം വെച്ച കേസ്: യുവാവിന്​ ഏഴ് വര്‍ഷം കഠിന തടവ്

text_fields
bookmark_border
മയക്കുഗുളിക കൈവശം വെച്ച കേസ്: യുവാവിന്​   ഏഴ് വര്‍ഷം കഠിന തടവ്
cancel

തൃ​ശൂ​ർ: വി​ൽ​പ​ന​ക്കാ​യി മ​യ​ക്കു​ഗു​ളി​ക കൈ​വ​ശം വെ​ച്ച കേ​സി​ല്‍ 21കാ​ര​ന് ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും. പാ​ണ​ഞ്ചേ​രി വ​ട്ടേ​ക്ക​ല്ല് വൈ​പ്പി​ന്‍കാ​ട്ടി​ല്‍ ഹു​മ​യൂ​ണി​നെ​യാ​ണ്​ (21) തൃ​ശൂ​ർ ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല ജ​ഡ്ജി പി.​എ​ന്‍. വി​നോ​ദ് എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ്​ മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2019 ഫെ​ബ്രു​വ​രി ഏ​ഴി​ന് പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ മ​ണ്ണു​ത്തി സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ പി.​എം. ര​തീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് മ​ണ്ണു​ത്തി ബൈ​പാ​സി​ലെ മേ​ല്‍പാ​ല​ത്തി​ന്​ സ​മീ​പം നി​ര്‍ത്തി​യി​ട്ട സ്​​കൂ​ട്ട​റി​ല്‍ സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഹു​മ​യൂ​ണി​നെ​യും കൂ​ട്ടാ​ളി​യെ​യും ക​ണ്ട​ത്. പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഹൂ​മ​യൂ​ണി​ൽ​നി​ന്ന് ക​ത്തി​യും 150ഓ​ളം നി​രോ​ധി​ത മ​യ​ക്കു​ഗു​ളി​ക​യും ക​ണ്ടെ​ടു​ത്തി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. കെ.​ബി. സു​നി​ല്‍കു​മാ​ര്‍, സ്പെ​ഷ​ല്‍ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ ലി​ജി മ​ധു എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug
News Summary - Drug possession case
Next Story