ലഹരി പരിശോധന: കഞ്ചാവുമായി എട്ടുപേർ അറസ്റ്റിൽ
text_fieldsസദ്ദീർ ഹുസൈൻ,അഖിൽ, സുനിൽ, എൽവിൻ,
വിമൽ മോൻ, സായ്കുമാർ
പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കഞ്ചാവുമായി അസം സ്വദേശി ഉൾപ്പെടെ എട്ടുപേരെ പിടികൂടി. അസം ഉദൽരി തേജ്പുർ എറക്കുറ്റിപത്താർ മാഫിസ് ഉധിറിന്റെ മകൻ സദ്ദീർ ഹുസൈനാണ് (30) 11.6 ഗ്രാം കഞ്ചാവുമായി അടൂരിൽ പിടിയിലായി. പിടിയിലായത്. ഡാൻസാഫ് സംഘത്തിന്റെയും അടൂർ പൊലീസിന്റെയും നീക്കത്തിലാണ് കഴിഞ്ഞദിവസം രാത്രി 11.30ന് അടൂർ കണ്ണങ്കോടുനിന്ന് കസ്റ്റഡിയിലെടുത്തത്. അടൂർ പൊലീസ് തുടർനടപടി സ്വീകരിച്ചു. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. എസ്.ഐമാരായ അനൂപ് ചന്ദ്രൻ, വിഷ്ണു, എസ്.സി പി.ഒ അഭിലാഷ്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കീഴ്വായ്പൂര് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അഞ്ചു യുവാക്കൾ പിടിയിലായി. ഇതിൽ ഒരാളിൽനിന്ന് അഞ്ചു ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബാക്കിയുള്ളവർക്കെതിരെ കഞ്ചാവ് ബീഡി വലിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. കുന്നന്താനം വള്ളമല ഷാപ്പിന്റെ മുൻവശംപാർക്കിങ്ങ് ഏരിയയിൽനിന്നാണ് രണ്ടുപേരെ പിടികൂടിയത്. കഴിഞ്ഞദിവസം രാവിലെ 9.30 മണിയോടെയാണ് സംഭവം. കുന്നന്താനം പാറനാട് കുന്നത്ത്ശ്ശേരിൽ കെ.വി. അഖിലാണ് (30) അഞ്ചു ഗ്രാം കഞ്ചാവോടെ പിടിയിലായത്.
കൈയ്യിലെ പേപ്പർ പൊതിയിലാണ് അഖിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്, വിൽപ്പനക്കായി സൂക്ഷിച്ചിരിക്കുകയാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കുന്നന്താനം വള്ളമല സുരാജ് ഭവനം വീട്ടിൽ സുനിലിനെ(34) കഞ്ചാവ് ബീഡി വലിച്ചതിന് അറസ്റ്റ് ചെയ്തു.
പിന്നീട്, കല്ലുപ്പാറ ചെങ്ങരൂർചിറ ശാസ്താംഗൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുന്നക്കാട്ട് വീട്ടിൽ എൽവിൻ ജി. രാജയുടെ (27) വീടിനു സമീപത്തുനിന്നും ഇയാളെയും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും സംശയകരമായ സാഹചര്യത്തിൽ പിടികൂടുകയായിരുന്നു. ആലപ്പുഴ കാവാലം കരിക്കമംഗലം പുത്തൻപറമ്പിൽ വീട്ടിൽ അനുവാവ എന്ന് വിളിക്കുന്ന വി വിമൽ മോൻ (27),
കുന്നന്താനം മഠത്തിൽ കാവ് തെക്കേവീട്ടിൽ സായി എന്ന ടി.കെ. സായികുമാർ (36) എന്നിവരാണ് എൽവിനോപ്പം കസ്റ്റഡിയിലായത്. ഇവർക്കെതിരെ ബീഡി വലിച്ചതിനു കേസെടുത്തു
വിമൽ മോൻ ആലപ്പുഴ കൈനടി പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റിൽപ്പെട്ട ആളാണന്നും 2022ൽ കാപ്പ 15 (1)പ്രകാരം ശിക്ഷ അനുഭവിച്ച ആളാണന്നും അന്വേഷണത്തിൽ വെളിവായി. ടിപ്പർ ലോറി ഡ്രൈവറായ ഇയാൾ ഇപ്പോൾ തലവടി എസ്.എൻ.ഡി.പി മന്ദിരത്തിനു സമീപം വാടകക്ക് താമസിക്കുകയാണ്. അഞ്ചുപേരും സുഹൃത്തുക്കളും മദ്യപാനികളും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എൽവിൻ കീഴ്വായ്പൂര് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ പെട്ടയാളാണ്. മോഷണക്കേസിലും പ്രതിയായി. അഖിൽ കീഴ്വായ്പൂര് സ്റ്റേഷനിലെ കാപ്പ കേസ് പ്രതിയാണ്. സുനിലിനെതിരെ നേരത്തേ വധശ്രമക്കേസുണ്ട്. കീഴ്വായ്പൂര് പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലാണ് നടപടികൾ കൈക്കൊണ്ടത്. എസ്.ഐ സതീഷ്ശേഖർ, എസ്.സി.പി.ഒ ശരത് പ്രസാദ്, സി.പി.ഒ പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.