Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്ന് കടത്ത്...

മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ
cancel

കൊ​ച്ചി: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളി​ലൊ​രാ​ളാ​യ ആ​ല​പ്പു​ഴ കു​ത്തി​യ​തോ​ട് ച​മ്മ​നാ​ട് സ്വ​ദേ​ശി വൈ​ശാ​ഖ് അ​റ​സ്റ്റി​ൽ. സൗ​ത്ത് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന കേ​സി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ൾ.

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് മൂ​ന്നി​ന് കേ​സി​ലെ ഒ​ന്നാം പ്ര​തി ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി സ്വ​ദേ​ശി ശ്രീ​രാ​ജ് ര​വി​പു​രം കെ.​എ​സ്.​എ​ൻ മേ​നോ​ൻ റോ​ഡി​ൽ​നി​ന്നും 16.52 ഗ്രാം ​മാ​ര​ക ആം​ഫെ​റ്റാ​മി​ൻ എ​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി പൊ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു. സു​ഹൃ​ത്താ​യ വൈ​ശാ​ഖും ചേ​ർ​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തെ​ന്ന് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് പൊ​ലീ​സി​ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ കൊ​ച്ചി സി​റ്റി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വൈ​ശാ​ഖി​ന്‍റെ മൊ​ബൈ​ൽ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് പൊ​ലീ​സ് ബം​ഗ​ളൂ​രു ബാ​ന​സ​വാ​ഡി​യി​ലു​ള്ള താ​മ​സ സ്ഥ​ല​ത്തു​നി​ന്നും ഇ​യാ​ളെ ക​ണ്ടെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം സ​മ്മ​തി​ക്കു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ പ്ര​തി​യു​ടെ കൂ​ട്ടാ​ളി​ക​ളാ​യ മ​റ്റ് പ​ല​രെ​യും കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. കോ​​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug traffickingarrestedringleader
News Summary - Drug trafficking ringleader arrested
Next Story