ലഹരിക്കടത്ത്; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍
text_fieldsകൊണ്ടോട്ടി: രാസലഹരിക്കടത്തുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍. താനൂര്‍ കെ. പുരം സ്വദേശി മുളന്തലപ്പാട് രവീന്ദ്രനാണ് (47) അറസ്റ്റിലായത്. 80 ലക്ഷത്തോളം വില വരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇയാളെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന ബസിലെ ഡ്രൈവറാണ്. നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് പങ്ക് വ്യക്തമായത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം ഇയാളെ ഉപയോഗിച്ച് 10 തവണ വലിയ അളവില്‍ ലഹരി വസ്തുക്കള്‍ കടത്തി. രാത്രിസർവിസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളില്‍ പരിശോധന കുറവായതിനാലാണ് ഈ മാർഗം ഉപയോഗിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒമ്പതായി. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫ്, ഇന്‍സ്പക്ടര്‍ മനോജ്, എസ്.ഐ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.