Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 3:56 AM GMT Updated On
date_range 19 Aug 2022 3:56 AM GMTകൊറിയറിൽ വീണ്ടും രാസലഹരി പിടികൂടി
text_fieldsbookmark_border
കൊച്ചി: ചേരാനെല്ലൂരിലെ സ്വകാര്യ കൊറിയർ ഏജൻസിക്ക് ലഭിച്ച കൊറിയറിൽനിന്ന് 18 ഗ്രാം എം.ഡി.എം.എ പിടികൂടി. വ്യാഴാഴ്ച കളമശ്ശേരിയിലുള്ള വിലാസത്തിലാണ് കൊറിയർ ലഭിച്ചത്. എന്നാൽ, വിലാസം വ്യാജമാണെന്ന് കൊറിയർ ഏജൻസി ജീവനക്കാരന് മനസ്സിലായി.
ഇതിനിടെ രണ്ട് യുവാക്കൾ കൊറിയർ തട്ടിയെടുക്കാൻ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാരൻ കൊറിയർ കളമശ്ശേരി പൊലീസിന് കൈമാറി. കൊറിയർ തുറന്നു പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story