മയക്കുഗുളികയുമായി ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
text_fieldsചാവക്കാട്: മനോരോഗികൾക്ക് ഡോക്ടർ നിർദേശിക്കുന്ന നൈട്രാസെപാം ഗുളികകളുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ജെയ്പാൽഗിരി രാംറോജ സ്വദേശി പ്രവീൺ എന്ന സന്ദീപിനെ (29) ആണ് ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 350 നൈട്രാസെപാം ഗുളികകൾ പൊലീസ് കണ്ടെടുത്തു.
മയക്കുമരുന്നിന്റെ പരിധിയില്‍ വരുന്ന നൈട്രാസെപാം ഗുളികകൾ ഒരെണ്ണത്തിന് 200 രൂപ വച്ചാണ് വില്പന നടത്തിയിരുന്നത്. മദ്യം, കഞ്ചാവ് എന്നിവയേക്കാൾ ലഹരിയുള്ള ഇത്തരം ഗുളികകള്‍ ഇയാൾക്ക് എങ്ങനെ ലഭിച്ചെന്ന അന്വേഷണത്തിലാണ് പൊലീസ്.
ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബോബിൻ മാത്യുവിന് ലഭിച്ച വിവരത്തെ തുടർന്ന് എസ്.ഐ സിനോജ്, എ.എസ്.ഐ സജിത്ത്, സി.പി.ഒമാരായ ആഷിഷ്, ശരത്ത്, മെൽവിൻ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ലഹരിഗുളികയും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കുന്നംകുളം: കഞ്ചാവും ലഹരി ഗുളികകളുമായി ഇതര സംസ്ഥാന തൊഴിലാളിയെ കുന്നംകുളം പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാള്‍ ജല്‍പൈഗുരി ജില്ലയിലെ ഡുംജി പാറ ടീ ഗാർഡനിൽ റാംജോര ദേശത്ത് സുരാജിനെ (30) ആണ് കുന്നംകുളം സി.ഐ വി.സി. സൂരജും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പട്രോളിങ്ങിനിടയിലാണ് ഇയാൾ വലയിലായത്. ഇയാളുടെ ബാഗിൽനിന്ന് 150 ഗ്രാം കഞ്ചാവും 17 ലഹരി ഗുളികകളും കണ്ടെടുത്തു. വിതരണം ചെയ്യാനും സ്വന്തം ഉപയോഗത്തിനുമാണ് ഇവ കരുതിയിരുന്നതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.