ട്രക്കിൽ ഒളിച്ചുകടത്താൻ ശ്രമം; ലഹരിഗുളികകളുടെ വൻ ശേഖരം പിടികൂടി
text_fieldsജുബൈൽ: ട്രക്കിൽ ഒളിച്ചുകടത്താൻ ശ്രമിച്ച ‘ആംഫെറ്റാമിൻ’ ലഹരിഗുളികകളുടെ വൻ ശേഖരം സൗദി കസ്റ്റംസ് പിടികൂടി. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ദശലക്ഷക്കണക്കിന് ആംഫെറ്റാമിൻ ഗുളികകളാണ് പിടിച്ചെടുത്തതെന്ന് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറിയിച്ചു. ഒരു ട്രക്കിന്റെ കമ്പാർട്ട്മെൻറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 30,49,451 ഗുളികകളാണ് കണ്ടെത്തിയതെന്ന് സൗദി മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിയുടെ വക്താവ് മേജർ മുഹമ്മദ് അൽ-നുജൈദി പറഞ്ഞു.
മയക്കുമരുന്ന് ശേഖരത്തിന് 7,62,36,000 ഡോളർ മൂല്യമുണ്ട്. ഒരു ഗുളികക്ക് 10 മുതൽ 25 വരെ ഡോളർ വിലയുണ്ടാവും. സകാത്-ടാക്സ്-കസ്റ്റംസ് അതോറിറ്റിയുമായി ഏകോപിപ്പിച്ചാണ് ഓപറേഷൻ നടത്തിയതെന്നും തലസ്ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അൽ നുജൈദി പറഞ്ഞു. ഇവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.