Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലെഹംഗയുടെ ഉള്ളിൽ...

ലെഹംഗയുടെ ഉള്ളിൽ കടത്താൻ ശ്രമിച്ച കോടികളുടെ മയക്കുമരുന്ന്​ പിടികൂടി

text_fields
bookmark_border
Lehenga drug
cancel

ബംഗളൂരു: ലെഹംഗയുടെ ഉള്ളിൽ കടത്താൻ ശ്രമിച്ച മൂന്ന്​ കി​േലാ മയക്കുമരുന്ന്​ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ പിടികൂടി. വസ്​ത്രത്തിനുള്ളിലാക്കി ആസ്​ട്രേലിയയിലേക്കായിരുന്നു മയക്കുമരുന്ന്​​ കടത്താൻ ശ്രമം. കേസുമായി ബന്ധ​പ്പെട്ട്​ ഒരാൾ അറസ്​റ്റിലായി.

എൻ.സി.ബി ബംഗളൂരു മേഖല ഡയരക്​ടർ അമിത്​ ഗാവ്​തെയുടെ നേതൃത്വത്തിലുള്ള സംഘമാണ്​ മൂന്ന്​ കിലോ വരുന്ന സ്യൂഡോഫെഡ്രൈൻ പിടികൂടിയത്​. ലെഹംഗകളുടെ ഓരോ മടക്കുകളും തുറന്നപ്പോഴാണ് നിരോധിത വസ്തു കണ്ടെത്തിയത്. ആസ്‌ട്രേലിയയിലേക്ക് അയയ്‌ക്കേണ്ട പാഴ്​സൽ ആന്ധ്രാപ്രദേശിലെ നരസാപുരത്തുനിന്നാണ് ബുക്ക് ചെയ്തത്.

വിവരങ്ങൾ ലഭിച്ച ചെന്നൈയിലെ എൻ.സി.ബി സംഘം രണ്ട് ദിവസമായി നടത്തിയ അന്വേഷണത്തിലാണ്​ പാഴ്സൽ അയച്ചയാളുടെ വിലാസം തിരിച്ചറിഞ്ഞത്​. വെള്ളിയാഴ്ച​ പ്രതിയെ പിടികൂടി​. പാഴ്സൽ അയക്കാൻ വ്യാജ വിലാസങ്ങളും രേഖകളും ഉപയോഗിച്ചതായി കണ്ടെത്തി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsDrugs SeizedLehenga
News Summary - Drugs Worth Crores Hidden Inside Lehengas Seized In Bengaluru
Next Story