പുതുവത്സരാഘോഷം: സംസ്ഥാനത്ത് വൻ തോതിൽ മയക്കുമരുന്നെത്തിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
text_fieldsപുതുവത്സരാഘോഷം ലക്ഷ്യമിട്ട് വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കാന്‍ പദ്ധതിയുണ്ടെന്ന് ഇന്നലെ കൊച്ചിയില്‍ എം.ഡി. എം.എയുമായി പിടിയിലായ യുവാവ് പൊലീസിനോട് സമ്മതിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏറെ ജാഗ്രതയിലാണ് അധികൃതർ. ഇതിനിടെ, കേരളത്തിലേക്ക് വന്‍തോതില്‍ മയക്കു മരുന്നെത്തിക്കാന്‍ ശ്രമം നടക്കുന്നതായി ഇൻലിജൻസ് റിപ്പോര്‍ട്ടുണ്ട്.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണീ നീക്കം. എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകളെത്തിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഇന്റലിജൻസ് വിഭാഗം വിലയിരുത്തൽ .രണ്ടാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്നുകളെത്തിയതായാണ് സംശയിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് വന്‍തോതില്‍ പിടികൂടിയ മയക്കുമരുന്ന് പുതുവത്സരാഘോഷ കച്ചവടത്തിന്റെ ഭാഗമായുള്ളതായാണ് അധികൃതരുടെ വിലയിരുത്തൽ. മയക്കുമരുന്നിന്റെ വരവ് തടയാൻ പൊലീസും എക്‌സൈസും കര്‍ശന നടപടികള്‍ സ്വീകരിച്ചിക്കുന്നുണ്ട്. എന്നാൽ, വരും ദിവസങ്ങളില്‍ കൂടൂതൽ ജാഗ്രത പാലിക്കമെന്നാണ് വിലയിരുത്തൽ.
കൊച്ചിയില്‍ എം.ഡി. എം. എയുമായി പിടിയിലായ യുവാവ് പൊലീസ്‌നോട് നടത്തിയ വെളിപ്പെടുത്തൽ ഏറെ ഗൗരത്തിലാണ് അധികൃതർ നോക്കി കാണുന്നത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ആലുവ സ്വദേശിയായ യുവാവ് പിടിയിലായത്. കഴിഞ്ഞദിവസം കൊച്ചിയില്‍ നിന്ന് എം.ഡി.എംഎയുമായി 18കാരിയടക്കം മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. പുതുവത്സരാഘോഷത്തിന് വില്‍പ്പനക്കെത്തിച്ച എംഡിഎംഎ ആണ് അവരില്‍നിന്ന് പിടികൂടിയത്. പരിശോധനയ്ക്കെത്തുമ്പോൾ എംഡി എം എ തൂക്കി പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു മൂന്നുപേരുമെന്ന് പൊലീസ് പറയുന്നു. സംഘത്തിലെ യുവതി സിവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് വൻതോതിൽ മയക്കുമരുന്ന് എത്തിക്കാന്‍ തീരുമാനിച്ചതായി പിടിയിലായ ഇടുക്കി സ്വദേശികളായ ഈ മൂന്നംഗ സംഘവും മൊഴി നൽകിയിട്ടുണ്ട്.
ആഘോഷരാവുകള്‍ ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ കൊച്ചി നഗരത്തില്‍ ക്രിസ്മസ് ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയിരിക്കയാണ്. സര്‍ക്കാര്‍ രേഖ ലഭ്യമാക്കിയില്ലെങ്കില്‍ പാര്‍ട്ടികളില്‍ പ്രവേശനം ഉണ്ടാകില്ലെന്ന് അസോസിയേഷന്‍ ഓഫ് ഓര്‍ഗനൈസേഴ്‌സ് ആന്റ് പെര്‍ഫോമേഴ്‌സ് വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനുപുറമെ, ലഹരി പൂര്‍ണമായും തടയുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് ഹോട്ടലുകളുടെ സംഘടനകളും പൊലീസും എക്‌സൈസും സംയുക്തമായി നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.