ഡ്രൈ ഡേ മദ്യവിൽപന: 17 പേര്‍ക്കെതിരെ കേസ്, 12 പേരെ അറസ്റ്റ് ചെയ്തു
text_fieldsകൊല്ലം: ഡ്രൈ ഡേയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ജില്ലയില്‍ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയില്‍ വിവിധ അബ്കാരി കേസുകളിലായി 17 പേര്‍ക്കെതിരെ കേസെടുത്തു. 12 പേരെ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ 73 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 4.5 ലിറ്റര്‍ ബിയര്‍, ഒരു ലിറ്റര്‍ വിദേശ മദ്യം, 1.200 ലിറ്റര്‍ വ്യാജ മദ്യം എന്നിവ പിടിച്ചെടുത്തു.
ഡ്രൈ ഡേയില്‍ മദ്യക്കച്ചവടം നടത്തിയതിന് എഴുകോണ്‍ റേഞ്ച് പരിധിയില്‍ നിരവധി അബ്കാരി കേസുകളിലെ പ്രതിയായ അടൂര്‍ സുരേഷ് എന്ന സുരേഷ് കുമാര്‍(45), വേങ്ങ സ്വദേശി രതീഷ് (39), അഞ്ചല്‍ റേഞ്ച് പരിധിയില്‍ ഇന്ത്യന്‍ നിർമിത വിദേശമദ്യം, വിദേശ മദ്യം, ബിയര്‍ എന്നിവ കച്ചവടം ചെയ്ത ഏരൂര്‍ സ്വദേശി സുധീഷ്, പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫിസില്‍ മദ്യക്കച്ചവടം ചെയ്ത കുറ്റത്തിന് തടിക്കാട് സ്വദേശി നിസാം (48), അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിന് ചവറ പുത്തന്‍തുറ സ്വദേശി ജയകുമാർ (53), ചവറ പന്മന സ്വദേശി മുരളീധരന് (54), കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സുനില്‍കുമാർ (57), കളത്തൂര്‍ സ്വദേശി വിനോദ് (46), പൊതുസ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് ശൂരനാട് സ്വദേശി ഹരികുമാർ (38), കൊട്ടാരക്കര വിലങ്ങറ സ്വദേശി ദിനേശ്കുമാര്‍ (40), നെല്ലിക്കുന്നം സ്വദേശി പ്രവീണ്‍ (28) എന്നിവര്‍ക്കെതിരെയും കേസെടുത്തു.
സ്ഥിരം അബ്കാരി കേസുകളിലെ പ്രതിയായ വിറക് അനില്‍ എന്ന അനിലിനെ (45) 15 ലിറ്റര്‍ മദ്യവുമായി എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. ശാസ്താംകോട്ട റേഞ്ചില്‍ മദ്യക്കച്ചവടം ചെയ്തതിന് പടിഞ്ഞാറേകല്ലട പട്ടകടവ് ഓമനാലയത്തിൽ ശ്രീലത (41), കൊട്ടാരക്കര റേഞ്ചില്‍ മദ്യക്കച്ചവടം ചെയ്ത കുറ്റത്തിന് ഏഴ് ലിറ്റര്‍ മദ്യവുമായി സുനില്‍കുമാറിനെയും(45) പത്തനാപുരം റേഞ്ചില്‍ തെന്മനം സ്വദേശി രാജീവനെയും (54) അറസ്റ്റ് ചെയ്തു. എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ ബി.സുരേഷിന്റെ നിര്‍ദേശാനുസരണം നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ടെത്തിയ കേസുകളില്‍ കൂടുതല്‍ അന്വേഷണം നടത്തി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും കൊല്ലം അസി. എക്സൈസ് കമീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിയായി നടത്തിയ പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ജി. അജയകുമാര്‍, ബെന്നി ജോര്‍ജ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി.എല്‍. വിജിലാല്‍, എം.അന്‍വര്‍, പ്രിവന്റിവ് ഓഫിസര്‍മാരായ ജയചന്ദ്രന്, മനോജ്ലാല്‍, വൈ. അനില്‍, ജി. അനില്‍കുമാര്‍, വൈ. ഷിഹാബുദ്ദീന്, അജിത്കുമാര്‍, എ. ഷഹാലുദ്ദീന്‍, എ. ഷിലു, എം.എസ്. ഗിരീഷ്, ബിജു, വൈ. സജികുമാര്‍, പി. അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. പൊതുജനങ്ങള്‍ക്ക് മദ്യം, മയക്കുമരുന്ന്, പുകയില ഉല്പന്നങ്ങള് തുടങ്ങിയവയെ കുറിച്ചുള്ള പരാതികള്‍ 0474 2767822 / 9400069440 എന്നീ ഫോണ്‍ നമ്പറില്‍ വിളിച്ചറിയിക്കാമെന്ന് എക്സൈസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.