കേരള ചേംബർ ഓഫ് കാമേഴ്സിൽ ഇ.ഡി പരിശോധന
text_fieldsകൊച്ചി: എറണാകുളം മറൈൻ ഡ്രൈവിലെ കേരള ചേംബർ ഓഫ് േകാമേഴ്സിെൻറ ഓഫിസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന. വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകൾ നീണ്ടു. ചേംബറിന് കീഴിലെ കേരള ട്രേഡ് സെൻററുമായി ബന്ധപ്പെട്ട പരാതികളെത്തുടർന്നാണ് പരിശോധനയെന്ന് അറിയുന്നു.
മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന നിർമാണം അനധികൃതമാണെന്ന് കണ്ടെത്തി കോർപറേഷൻ അനുമതി പിൻവലിച്ചിരുന്നു. വാണിജ്യാവശ്യത്തിന് നിർമിക്കുന്ന കെട്ടിടത്തിൽ റെസിഡൻഷ്യൽ ആവശ്യത്തിന് ഒരുഭാഗം വിൽക്കാൻ അഡ്വാൻസ് വാങ്ങിയത് സംബന്ധിച്ച് സ്വകാര്യവ്യക്തിയുടെ പരാതിയുണ്ട്.
സ്ഥലം അനുവദിക്കാൻ പല വ്യാപാരികളിൽനിന്നും വാങ്ങിയ അഡ്വാൻസ് പണം അക്കൗണ്ട് മാറ്റിയെന്നും തറവിസ്തീർണം അനുവദിച്ചതിലും കൂടുതലായാണ് നിർമിച്ചതെന്നും ആക്ഷേപമുണ്ട്. അഞ്ചുകൊല്ലമായി നിർമാണം നിലച്ചുകിടക്കുകയാണ് കേരള ട്രേഡ് സെൻറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.