വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: ഭാര്യക്ക് ജീവപര്യന്തം
text_fieldsതൃശൂർ: മാളയെ നടുക്കിയ കൊലപാതകത്തിൽ വിധി പുറപ്പെടുവിച്ച് തൃശൂർ ജില്ല കോടതി. ഉറങ്ങിക്കിടന്ന ഭർത്താവിനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവിനും 10,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു.
മാള അണ്ണല്ലൂർ പഴൂക്കര പ്രേംനഗർ കോളനിയിൽ ആവീട്ടിൽ പരമേശ്വരെൻറ ഭാര്യ രമണിയെ (58) ആണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് പി.ജെ. വിൻസെൻറ് ശിക്ഷിച്ചത്. 2019 ജൂൺ 27ന് പുലർച്ചയായിരുന്നു മാളയെ നടുക്കിയ കൊലപാതകം. മകെൻറ കേസുമായി ബന്ധപ്പെട്ട നിയമനടപടികൾക്ക് വീടിെൻറ ആധാരങ്ങൾ എടുത്തത് വിൽപ്പനക്കാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു കൊലപാതകം.
ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവ് പരമേശ്വരനെ (61) ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നു. തലപിളർന്ന നിലയിൽ ഗുരുതരമായി പരിക്കേറ്റ പരമേശ്വരനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് മരിച്ചു. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും 43 രേഖകളും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇരുമ്പ് എളാങ്ക് ഉള്‍പ്പെടെ ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കി. രമണിയുടെയും പരമേശ്വരെൻറയും മക്കളായ പ്രീതി, പ്രതീഷ് എന്നവരും പേരക്കുട്ടിയായ ലക്ഷ്മിപ്രിയയും ഉള്‍പ്പെടെ 34 സാക്ഷികളെയും വിസ്തരിച്ചു.
ശബ്്ദം കേട്ട് ഉണര്‍ന്നപ്പോള്‍ ഇരുമ്പ് എളാങ്ക് കൊണ്ട് അച്ഛനെ അമ്മ അടിക്കുന്നതും വീണ്ടും അടിക്കുന്നതിനായി ഓങ്ങി നില്‍ക്കുന്നതായും കണ്ടു എന്നുള്ള മകള്‍ പ്രീതിയുടെയും പേരക്കുട്ടി ലക്ഷ്മി പ്രിയയുടെയും മൊഴിയാണ് കേസില്‍ നിർണായകമായത്.
കേസിലെ പ്രധാന സാക്ഷികളെല്ലാവരും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്. അതിക്രൂരവും പൈശാചികവും നീതീകരിക്കാന്‍ പറ്റാത്തതുമായ കുറ്റകൃത്യമാണ് പ്രതി ചെയ്തത് എന്നും കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നുമുള്ള പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബുവിെൻറ വാദങ്ങൾ പരിഗണിച്ചാണ് വിധി. മാള സർക്കിൾ ഇൻസ്പെക്ടർ സജിൻ ശശിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.