വയോധികയെ ഭർത്താവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി മറവി രോഗിയാണെന്ന് ബന്ധുക്കൾ
text_fieldsകുറവിലങ്ങാട്: കിടപ്പുരോഗിയായ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികൻ പിടിയിൽ. ഉഴവൂർ ചേറ്റുകുളം പുലിയൻ മാനാൽ (ഉറുമ്പിൽ) രാമൻകുട്ടിയാണ് (86) ഭാര്യ ഭാരതിയെ (82) കൊന്നശേഷം വീടിനുസമീപത്തെ കിണറ്റിൽ ചാടിയത്. ഇയാൾക്ക് മറവിരോഗവും ഓർമക്കുറവും ഉള്ളതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പുലർച്ച 5.30 ഓടെയാണ് സംഭവം. ഭാരതിയെ കട്ടിലിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.
മകൻ സോമനോടൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ മുറി തുറന്നില്ല. സോമെൻറ ഭാര്യ ലത വാതിലിൽ തട്ടി വിളിച്ചിട്ടും തുറന്നില്ല. മറ്റ് കുടുംബാംഗങ്ങളും എത്തി വാതിലിൽ തട്ടിയതോടെ രാമൻകുട്ടി കതക് തുറന്ന് പുറത്തിറങ്ങി. ഭാരതി കട്ടിലിൽ മരിച്ചുകിടക്കുന്നതാണ് ലത കണ്ടത്.
ഭാരതിയുടെ നെറ്റിയിലും തലയിലും മുറിവുകളുണ്ടായിരുന്നു. മുറിക്കുള്ളിലും ജനലിലും കർട്ടനുകളിലും രക്തം തെറിച്ചനിലയിലാണ്. ഭാരതിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ രാമൻകുട്ടി വീടിെൻറ പിൻഭാഗത്തെ കിണറ്റിൽ ചാടുകയായിരുന്നു. സാധാരണ ഇവർ കിടക്കുന്ന മുറി പൂട്ടാറില്ലായിരുന്നു. പതിവിന് വിപരീതമായി മുറി അകത്തുനിന്ന് കുറ്റിയിടുകയായിരുന്നു. ഭാര്യയെ വടി ഉപയോഗിച്ച് അടിച്ചതായി രാമൻകുട്ടി പൊലീസിനോട് പറഞ്ഞു. പരിക്കുകൾ ഇല്ലാതെ നാട്ടുകാർ കിണറ്റിൽനിന്ന് കയറ്റിയ രാമൻകുട്ടിെയ കുറവിലങ്ങാട് പൊലീസ് ചോദ്യം ചെയ്യലിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ല പൊലീസ് മേധാവി ഡി. ശിൽപ, വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ്, കുറവിലങ്ങാട് എസ്.എച്ച്.ഒ സജീവ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലെത്തത്തി നടപടി സ്വീകരിച്ചു. ശാസ്ത്രീയ പരിശോധനവിഭാഗവും വിരലടയാള വിദഗ്്ധരും വീട്ടിലെ മുറിയും കിണറും പരിശോധിച്ചു. ചോദ്യം ചെയ്യലിനു ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.