Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രായപൂര്‍ത്തിയാകാത്ത...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചു; മാതാപിതാക്കള്‍ക്കെതിരെ കേസ്

text_fields
bookmark_border
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചു; മാതാപിതാക്കള്‍ക്കെതിരെ കേസ്
cancel

ശ്രീ​ക​ണ്ഠ​പു​രം: മ​ല​പ്പ​ട്ടം അ​ഡൂ​രി​ല്‍ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ക്ക​ല്‍ ച​ട​ങ്ങ് ന​ട​ത്തി​യ​തി​ന് മാ​താ​പി​താ​ക്ക​ള്‍ക്കെ​തി​രെ കേ​സ്. ഇ​രി​ക്കൂ​ര്‍ ഐ.​സി.​ഡി.​എ​സി​ലെ ശി​ശു വി​ക​സ​ന പ്രോ​ജ​ക്ട്​ ഓ​ഫി​സ​റു​ടെ പ​രാ​തി​യി​ല്‍ അ​ഡൂ​രി​ലെ പു​തി​യ​പു​ര​യി​ല്‍ ഷി​ഹാ​ബ്, ഭാ​ര്യ പി.​പി. ന​ദീ​റ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് മ​യ്യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​വ​രു​ടെ മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് പൊ​ലീ​സ് നേ​ര​ത്തെ നോ​ട്ടീ​സ് ന​ല്‍കു​ക​യും വി​വാ​ഹം ഉ​റ​പ്പി​ക്ക​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി ബോ​ധ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത് ലം​ഘി​ച്ച് വി​വാ​ഹം ഉ​റ​പ്പി​ക്ക​ല്‍ ച​ട​ങ്ങ് ന​ട​ത്തി​യ​തോ​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ വ​ര​ന്റെ വീ​ട്ടു​കാ​ര്‍ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child marriage
News Summary - engagement of minor girl Case against parents
Next Story