Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right‘ബഡ്​സ്​’ നിയമലംഘനം:...

‘ബഡ്​സ്​’ നിയമലംഘനം: 13 സ്ഥാപനങ്ങളുടെ തൃശൂരിലെ സ്വത്ത്​ കണ്ടുകെട്ടും

text_fields
bookmark_border
interest rate
cancel

തൃ​ശൂ​ർ: ബ​ഡ്‌​സ് (ബാ​നി​ങ്​ ഓ​ഫ്​ അ​ൺ റെ​ഗു​ലേ​റ്റ​ഡ്​ ഡെ​പോ​സി​റ്റ്​ സ്കീം​സ്) നി​യ​മ​ത്തി​ന്​ വി​രു​ദ്ധ​മാ​യി അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ക​യും നി​ക്ഷേ​പ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ണം തി​രി​ച്ചു​ന​ല്‍കാ​തെ വ​ഞ്ചി​ക്കു​ക​യും ചെ​യ്ത 13 സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​ക​ളു​ടെ​യും പേ​രി​ലു​ള്ള തൃ​ശൂ​ർ ജി​ല്ല​യി​ലെ സ്ഥാ​വ​ര -ജം​ഗ​മ വ​സ്തു​ക്ക​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി ജ​പ്തി ചെ​യ്യാ​നും ജ​പ്തി സ്ഥി​ര​മാ​ക്കാ​ൻ നി​യു​ക്ത കോ​ട​തി മു​മ്പാ​കെ ഹ​ര​ജി ഫ​യ​ല്‍ ചെ​യ്യാ​നും ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് കൂ​ടി​യാ​യ ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ ഉ​ത്ത​ര​വി​ട്ടു.

മാ​സ്‌​റ്റേ​ഴ്‌​സ് ഗ്രൂ​പ്, മാ​സ്റ്റേ​ഴ്‌​സ് ഫി​ന്‍സെ​ര്‍വ്, മാ​സ്റ്റേ​ഴ്‌​സ് ഫി​ന്‍കെ​യ​ര്‍, മാ​സ്റ്റേ​ഴ്‌​സ് ഫി​ന്‍കോ​ര്‍പ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​വ​ര്‍നി​ക്‌​സ് മാ​ര്‍ക്ക​റ്റി​ങ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, നി​ര്‍മ​ല്‍ കൃ​ഷ്ണ നി​ധി ലി​മി​റ്റ​ഡ്, നി​ര്‍മ​ല്‍ കൃ​ഷ്ണ ബെ​നി​ഫി​റ്റ് ഫ​ണ്ട് ലി​മി​റ്റ​ഡ്, കൃ​ഷ്ണ ഫി​നാ​ന്‍സ്, ദു​ബൈ ട്രേ​ഡി​ങ് സൊ​ലൂ​ഷ​ന്‍സ്, ക​ണ്ണൂ​രി​ലെ നെ​ക്സ്റ്റ് ഗ്ലോ​ബ​ല്‍ വി​ല്ലേ​ജ് സൊ​സൈ​റ്റി, ക​ണ്ണൂ​ര്‍ അ​ര്‍ബ​ന്‍ നി​ധി ലി​മി​റ്റ​ഡ് ആ​ൻ​ഡ്​ എ​നി​ടൈം മ​ണി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ അ​ക്‌​സാ ഐ ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, പാ​ല​ക്കാ​ട്ടെ ഗ്ലോ​ബ​ല്‍ സൊ​ലൂ​ഷ​ന്‍സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​ക​ളു​ടെ​യും സ്വ​ത്താ​ണ് ജ​പ്തി ചെ​യ്യു​ന്ന​ത്.

തൃ​ശൂ​ർ ജി​ല്ല​യി​ൽ ഇ​വ​ർ​ക്കു​ള്ള എ​ല്ലാ സ്ഥാ​വ​ര -ജം​ഗ​മ വ​സ്തു​ക്ക​ളും തി​ട്ട​പ്പെ​ടു​ത്തി ക​ണ്ടു​കെ​ട്ടാ​ൻ സ്ഥാ​വ​ര സ്വ​ത്തു​ക്ക​ളു​ടെ മ​ഹ​സ​ര്‍, ലൊ​ക്കേ​ഷ​ന്‍ സ്കെ​ച്ച്, ത​ണ്ട​പ്പേ​ര്‍ പ​ക​ര്‍പ്പ് എ​ന്നി​വ​യു​ള്‍പ്പെ​ടെ റി​പ്പോ​ര്‍ട്ട് ത​ഹ​സി​ല്‍ദാ​ര്‍മാ​ര്‍ ത​യാ​റാ​ക്കും. ജി​ല്ല ര​ജി​സ്ട്രാ​ര്‍ സ്ഥാ​വ​ര സ്വ​ത്തു​ക​ളു​ടെ വി​ൽ​പ​ന ന​ട​പ​ടി​ക​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കാ​ൻ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സ​ര്‍മാ​ര്‍ക്ക്​ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ല്‍കും.

ഉ​ട​മ​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പേ​രി​ൽ ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ല്ലാ മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ​യും പ​ട്ടി​ക തൃ​ശൂ​ര്‍ റീ​ജ​ന​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​ഫി​സ​ര്‍ ത​യാ​റാ​ക്കി ക​ല​ക്ട​റേ​റ്റി​ലേ​ക്കും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും കൈ​മാ​റും. ഇ​വ​രു​ടെ പേ​രി​ല്‍ ജി​ല്ല​യി​ലെ ബാ​ങ്കു​ക​ള്‍, ട്ര​ഷ​റി​ക​ള്‍, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള സ്ഥി​ര നി​ക്ഷേ​പം അ​ട​ക്കം എ​ല്ലാ അ​ക്കൗ​ണ്ടും മ​ര​വി​പ്പി​ക്കാ​ൻ ബാ​ങ്ക് മാ​നേ​ജ​ര്‍മാ​ര്‍ക്ക്​ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ അ​റി​യി​പ്പ്​ ന​ൽ​കും.

ഉ​ത്ത​ര​വ് ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ തൃ​ശൂ​ര്‍ സി​റ്റി, റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക​ളെ​യും തൃ​ശൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട ആ​ർ.​ഡി.​ഒ​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. ജ​പ്തി സ്ഥി​ര​പ്പെ​ടു​ത്താ​ൻ നി​യു​ക്ത കോ​ട​തി മു​മ്പാ​കെ സ​മ​യ​ബ​ന്ധി​ത​മാ​യി ഹ​ര​ജി ഫ​യ​ല്‍ ചെ​യ്യേ​ണ്ട​തി​നാ​ല്‍ ക​ണ്ടു​കെ​ട്ട​ല്‍ ന​ട​പ​ടി സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ റി​പ്പോ​ര്‍ട്ട് അ​ടി​യ​ന്ത​ര​മാ​യി ക​ല​ക്ട​റേ​റ്റി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsfinance fraud
News Summary - Excessive interest 13 institutions Properties in Thrissur will be confiscated
Next Story