രാസലഹരിയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ
text_fieldsഅങ്കമാലി: എം.ഡി.എം.എയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കുന്നുകര സൗത്ത് അടുവാശ്ശേരി കൊച്ചുപറമ്പിൽ വീട്ടിൽ അനീഷിനെയാണ് (23) അങ്കമാലി എക്സൈസ് സംഘം പിടികൂടിയത്. സംശയാസ്പദ സാഹചര്യത്തിൽ അങ്കമാലി ടെൽക് പരിസരത്ത് കാണാനിടയായ അനീഷിനെ എക്സൈസ് സംഘം പിടികൂടി പരിശോധിച്ചപ്പോഴാണ് 3.55 ഗ്രാം മാരകമയക്കുമരുന്ന് കണ്ടെത്തിയത്.
കുറച്ചുനാളായി വിദ്യാർഥികൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും എക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കി വരുകയായിരുന്നു. അതിനിടെയാണ് യുവാവ് പിടിയിലായത്. പരിശോധന കർശനമാക്കുമെന്ന് അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.