ബാങ്ക് ജീവനക്കാരൻ എന്ന വ്യാജേന ഓട്ടോ ഡ്രൈവറിൽ നിന്ന് പണം തട്ടി
text_fieldsകാക്കനാട്: വിരമിച്ച ബാങ്ക് ജീവനക്കാരൻ എന്ന വ്യാജേന ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി.അങ്കമാലി സ്വദേശിയായ അങ്ങാടിക്കടവ് കുരിശിങ്കൽ വീട്ടിൽ ജോസിന്റെ 2500 രൂപയോളമാണ് തട്ടിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അങ്കമാലി ബസ്സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായ ജോസിന്റെ വാഹനത്തിൽ കയറിയ അജ്ഞാത യാത്രക്കാരനാണ് കബളിപ്പിച്ചത്. റിട്ടയേർഡ് ബാങ്ക് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ അത്താണിയിലേയും കളമശ്ശേരിയിലേയും എസ്.ബി.ഐ ശാഖകളിലും തുടർന്ന് കലക്ടറേറ്റിലും ജോസിന്റെ ഓട്ടോയിൽ സഞ്ചരിച്ചു.
അതിനിടെ, ബാങ്കുകളിൽ കയറിയപ്പോൾ അത്യാവശ്യമാണ് മടക്കിത്തരാം എന്ന് പറഞ്ഞ് 1600 രൂപ വാങ്ങി. മറ്റ് ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന പണമായിരുന്നു ജോസ് തൽക്കാലത്തേക്ക് നൽകിയത്. പിന്നീട് കലക്ടറേറ്റിലെത്തിയപ്പോൾ ഉടൻ വരാമെന്ന് പറഞ്ഞ് മൊബൈൽ ഫോൺ നമ്പറും വാങ്ങി പോയ യാത്രക്കാരൻ മുങ്ങുകയായിരുന്നു.
ഉച്ചക്ക് 2.15ന് എത്തിയ ജോസ് നാലുമണിയായിട്ടും യാത്രക്കാരനെ കാണാതെ വന്നതോടെ നടത്തിയ പരിശോധനയിൽ ഫോൺ നമ്പർ എഴുതിയ പേപ്പർ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞതെന്ന് വ്യക്തമായി. തുടർന്ന്, കലക്ടറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. കടമായി വാങ്ങിയ 1600 രൂപക്കുപുറമെ ഓട്ടോ കൂലി ഇനത്തിൽ 850 രൂപയും നൽകാതെയാണ് മുങ്ങിയത്. ഇക്കാര്യം സൂചിപ്പിച്ച് പരാതി നൽകാനാണ് ജോസിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.