ഫേസ്ബുക്കിൽ അപരന്‍റെ വിളയാട്ടം; വ്യാജ പ്രൊഫൈലിൽ പണം തട്ടൽ വ്യാപകം
text_fieldsകുമളി: ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ അക്കൗണ്ട് തയാറാക്കി സഹായം ആവശ്യപ്പെട്ട് പണം തട്ടുന്നത് വ്യാപകമാകുന്നു. നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടമായെങ്കിലും നാണക്കേട് ഓർത്ത് ആരും പരാതി നൽകാത്തത് തട്ടിപ്പ് സംഘത്തിന് സഹായകമാകുകയാണ്.
ഹോട്ടൽ-റിസോർട്ട് ഉടമകൾ, മറ്റ് വ്യാപാരികൾ, അറിയപ്പെടുന്ന വ്യക്തികൾ എന്നിവരുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് വ്യാജ പ്രൊഫൈൽ അക്കൗണ്ടുകൾ തയാറാക്കുന്നത്. ഇങ്ങനെ തയാറാക്കുന്ന വ്യാജ അക്കൗണ്ടിൽനിന്ന് യഥാർഥ അക്കൗണ്ടിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം എത്തുമ്പോൾ മാത്രമാണ് പലപ്പോഴും തട്ടിപ്പ് യഥാർഥ ഉടമ തിരിച്ചറിയുക. വ്യാജ പ്രൊഫൈൽ അക്കൗണ്ടിലേക്ക് സുഹൃത്തുക്കളെ ചേർത്ത ശേഷമാണ് തട്ടിപ്പ്.
പലരും സൈബർ സെല്ലിൽ അഭയം തേടിയെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് തട്ടിപ്പിന് പിന്നിൽ കൂടുതലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.