വ്യാജ സാലറി സർട്ടിഫിക്കറ്റ്: മൃഗസംരക്ഷണ വകുപ്പിലെ രണ്ട് ക്ലര്‍ക്കുമാരെ വിജിലൻസ് കോടതി ശിക്ഷിച്ചു
text_fieldsതിരുവനന്തപുരം: വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകിയതിന് മൃഗസംരക്ഷണ വകുപ്പിലെ രണ്ട് ക്ലര്‍ക്കുമാരെ വിജിലൻസ് കോടതി ശിക്ഷിച്ചു. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന തീവ്രകന്നുകാലി വികസന പദ്ധതി ഓഫിസിലെ ക്ലര്‍ക്കുമാരായിരുന്ന ടി. സെല്‍വരാജിനെയും എന്‍. അജിത്കുമാറിനെയുമാണ് വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് നൽകിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തി തിരുവനന്തപുരം വിജിലൻസ് കോടതി കഠിന തടവിനു ശിക്ഷിച്ചത്.
ടി. സെല്‍ വരാജിനെ മൂന്നു വർഷം കഠിന തടവിനും 10,000 രൂപ പിഴ ഒടുക്കുന്നതിനും എന്‍. അജിത്കുമാറിനെ നാല് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. എന്‍. അജിത്കുമാറിനെ റിമാൻഡ് ചെയ്തു ജയിലിലടച്ചു.കുമാർ എന്ന സ്വകാര്യ വ്യക്തിക്ക് വായ്പ എടുക്കുന്നതിലേക്ക് തീവ്ര കന്നുകാലി വികസന പദ്ധതി ഓഫിസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. ഈ കേസിലെ മറ്റു പ്രതികള്‍ മരണപ്പെട്ടതിനാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കി. സ്വകാര്യ വ്യക്തിയായ കുമാറിനെ വെറുതെ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.