ഒരുകിലോ കഞ്ചാവുമായി പിതാവും മകനും പിടിയിൽ
text_fieldsഅടൂർ: കഞ്ചാവുമായി മധ്യവയസ്കനും മകനും അറസ്റ്റിൽ. അടൂർ പള്ളിക്കൽ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടിൽ രവീന്ദ്രൻ (57), ഇയാളുടെ മകൻ മണികണ്ഠൻ എന്നിവരാണ് ഡാൻസാഫ് സംഘവും അടൂർ പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ പിടിയിലായത്. വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച ഒരുകിലോ കഞ്ചാവ് പിടിച്ചെടുത്തു. രവീന്ദ്രൻ മുമ്പ് അബ്കാരി കേസിലും കഞ്ചാവ് കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് ജില്ല നോഡൽ ഓഫിസറും നർകോട്ടിക് സെൽ ഡിവൈ.എസ്.പിയുമായ കെ.എ. വിദ്യാധരന്റെയും അടൂർ ഡിവൈ.എസ്.പി ആർ. ജയരാജിന്റെയും മേൽനോട്ടത്തിലാണ് റെയ്ഡ് നടന്നത്.
പ്രതികൾ നാളുകളായി നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുടെ നിർദേശപ്രകാരം ജില്ലയിൽ വ്യാപകമായ ലഹരിവേട്ട നടന്നിരുന്നു. അന്തർസംസ്ഥാന തൊഴിലാളി ഉൾപ്പെടെ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പശ്ചിമബംഗാൾ മുർഷിദാബാദ് ലാൽഗോല രാജാരാംപുർ ചക്മാഹാറം പിന്റു ഷെയ്ഖിനെ (28) ഒരുകിലോ കഞ്ചാവുമായാണ് അടൂർ ഏഴാംമൈലിൽ ഏനാത്ത് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ എല്ലാത്തരം ലഹരിമരുന്നുകളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധപതിപ്പിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. റെയ്ഡിൽ ഡാൻസാഫ് സംഘത്തിലെ എസ്.ഐ അനൂപ്, അടൂർ എസ്.ഐ മനീഷ്, ഡാൻസാഫ് എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ മിഥുൻ, ബിനു, അഖിൽ, ശ്രീരാജ്, സുജിത്, അടൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സൂരജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.