Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:57 AM GMT Updated On
date_range 15 April 2022 5:57 AM GMTചായയോടൊപ്പം ഭക്ഷണം നൽകിയില്ല; ഭർതൃപിതാവിന്‍റെ വെടിയേറ്റ് യുവതി ആശുപത്രിയിൽ
text_fieldsbookmark_border
Listen to this Article
താനെ: ഭർതൃപിതാവിന്‍റെ വെടിയേറ്റ് യുവതിക്ക് പരിക്ക്. മഹാരാഷ്ട്രയിലെ താനെയിൽ വ്യാഴാഴ്ച രാവിലെ 11.30നായിരുന്നു സംഭവം.
സംഭവ ദിവസം രാവിലെ ചായയോടൊപ്പം മരുമകൾ പ്രഭാത ഭക്ഷണം നൽകിയില്ലെന്നും ഇതിൽ പ്രകോപിതനായ പ്രതി സ്ത്രീക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അടിവയറ്റിൽ വെടിയേറ്റതിനെ തുടർന്ന് സ്ത്രീയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ സ്ത്രീയുടെ ഭർതൃപിതാവായ കാശിനാഥ് പാണ്ഡുരംഗ് പാട്ടീലിനെതിരെ (76) വിവധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story