Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമകളെ പീഡിപ്പിച്ച...

മകളെ പീഡിപ്പിച്ച പിതാവിന് 31 വര്‍ഷം കഠിന തടവ്

text_fields
bookmark_border
മകളെ പീഡിപ്പിച്ച പിതാവിന് 31 വര്‍ഷം കഠിന തടവ്
cancel

തൊ​ടു​പു​ഴ: 14കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച്​ ഗ​ര്‍ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ പി​താ​വി​ന് 31 വ​ര്‍ഷം ക​ഠി​ന ത​ട​വും 75,000 രൂ​പ പി​ഴ​യും ശി​ക്ഷ. 2016ല്‍ ​വെ​ള്ള​ത്തൂ​വ​ല്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഇ​ടു​ക്കി അ​തി​വേ​ഗ പോ​ക്​​സോ കോ​ട​തി ജ​ഡ്ജി ടി.​ജി. വ​ര്‍ഗീ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2016ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ണ്‍കു​ട്ടി​യും പി​താ​വും അ​മ്മ​യും സ​ഹോ​ദ​ര​നും ഒ​രു​മി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ത്രി പ​ല​ത​വ​ണ പി​താ​വ് മ​ക​ളെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് കേ​സ്.

വി​ചാ​ര​ണ വേ​ള​യി​ല്‍ അ​തി​ജീ​വി​ത​യും മാ​താ​വും മ​റ്റ് പ്ര​ധാ​ന സാ​ക്ഷി​ക​ളും കൂ​റു​മാ​റി പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യ മൊ​ഴി ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, പെ​ണ്‍കു​ട്ടി​യു​ടെ ഗ​ര്‍ഭഛി​ദ്രം ന​ട​ത്തി​യ ഭ്രൂ​ണ​ത്തി​ന്റെ സാ​മ്പി​ളും പി​താ​വി​ന്റെ ബ്ല​ഡ് സാ​മ്പി​ളും ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന ന​ട​ത്തി ല​ഭി​ച്ച റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യാ​ണ് പി​താ​വ് എ​ന്ന് തെ​ളി​ഞ്ഞ​ത്. പെ​ണ്‍കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന്​ 50,000 രൂ​പ ന​ൽ​കാ​ന്‍ ജി​ല്ല ലീ​ഗ​ല്‍ സ​ര്‍വി​സ് അ​തോ​റി​റ്റി​യോ​ടും കോ​ട​തി നി​ർ​ദേ​ശി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ല​ഭി​ച്ച ശി​ക്ഷ​യി​ല്‍ ഉ​യ​ര്‍ന്ന ശി​ക്ഷ​യാ​യ പ​ത്തു വ​ര്‍ഷം ത​ട​വ്​ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ അ​ധി​ക ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഷി​ജോ​മോ​ന്‍ ജോ​സ​ഫ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fatherrape case
News Summary - Father who molested his daughter gets 31 years rigorous imprisonment
Next Story