മകളെ പീഡിപ്പിച്ച പിതാവിന് 97 വർഷം കഠിന തടവ്
text_fieldsപെരിന്തൽമണ്ണ: 11കാരിയായ മകളെ അഞ്ചു വയസ്സ് മുതൽ നിരന്തരമായി ലൈംഗികാതിക്രമം നടത്തിവന്ന പിതാവിന് 97 വർഷം കഠിന തടവും 1.1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ. പെരിന്തൽമണ്ണ പോക്സോ പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ നാലുവർഷവും ആറുമാസവും അധിക തടവനുഭവിക്കണം.
2017ൽ രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇന്‍സ്പെക്ടറായിരുന്ന പി. ജ്യോതീന്ദ്രകുമാര്‍, കെ.എന്‍. വിജയന്, ജയപ്രകാശ്, ഇന്‍സ്പെക്ടര്‍ അബ്ദുല്‍ മജീദ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. നിയമാനുസരണം കുട്ടിയുടെ സംരക്ഷണ ചുമതലയുള്ളയാളാണ് പ്രതി. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.