ദളിത് വിദ്യാർഥിയെ മൂത്രം കുടിപ്പിച്ച സംഭവം: നടപടിയുമായി തമിഴ്നാട് ദേശീയ നിയമ സർവകലാശാല
text_fieldsചെന്നൈ: ദളിത് വിദ്യാർത്ഥിയെ മൂത്രം കുടിപ്പിച്ച സംഭവത്തിൽ നടപടി സ്വീകരിക്കാൻ തമിഴ്നാട് ദേശീയ നിയമ സർവകലാശാല. രണ്ട് സഹപാഠികൾക്കെതിരെ നടപടിയെടുക്കാനാണ് തിരുച്ചിറപ്പളളി തമിഴ്നാട് ദേശീയ നിയമ സർവകലാശാല തീരുമാനിച്ചിട്ടുള്ളത്. അവസാന വർഷ ബിരുദ വിദ്യാർഥികളായ രണ്ട് പേരെ ഒരു വർഷത്തേക്ക് വിലക്കിയതായി സർവകലാശാല അറിയിച്ചു. അധ്യാപക സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും രജിസ്ട്രാർ വ്യക്തമാക്കി.
ജനുവരി ആറിന് രാത്രിയാണ് സംഭവം. ദളിത് വിദ്യാർഥിക്ക് സഹപാഠികൾ ശീതള പാനീയം നൽകി.എന്നാൽ, തൊട്ടടുത്ത ദിവസം ക്ലാസിൽ വെച്ച് ദലിത് വിദ്യാർഥിയെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തു. ഈ സമയത്താണ് ശീതള പാനീയത്തിൽ മൂത്രം കലർത്തി എന്ന ‘സത്യം’ രണ്ട് വിദ്യാർഥികൾ വെളിപ്പെടുത്തുന്നത്. ഇതോടെയാണ് വിദ്യാർഥി അധികൃതരോട് പരാതിപ്പെട്ടത്.വിദ്യാർഥി ആദ്യം നൽകിയ പരാതി പിൻവലിച്ചെങ്കിലും സർവകലാശാല സമിതി അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് അധ്യാപകരെ ചുമതലപ്പെടുത്തി. ഇതിെൻറ അടിസ്ഥാനത്തിലാണ്, ശിക്ഷ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. സർവകലാശാല തന്നെ വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. പ്രതികളായ രണ്ട് പേരെയും കോളേജിൽ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.