ആധാരമെഴുത്ത് അസോസിയേഷന് ഉപരോധസമരത്തിൽ സംഘർഷം
text_fieldsതിരുവനന്തപുരം: ആധാരമെഴുത്ത് അസോസിയേഷന് നടത്തിയ ഐ.ജി ഓഫിസ് ഉപരോധസമരം എം. വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രേഷന് വകുപ്പില്‍ നടപ്പാക്കാന്‍ പോകുന്ന അശാസ്ത്രീയമായ ടെംപ്ലേറ്റ് സംവിധാനത്തിനെതിരെ കേരളത്തിലെ ആധാരമെഴുത്തുകാര്‍ നടത്തിയ ഉപരോധ സമരം രജിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റിലെ ഐ.ജി ഓഫിസ് ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അടിച്ചമര്‍ത്താനും കള്ളക്കേസില്‍ കുടുക്കാനും ശ്രമിക്കുന്നതായും അസോസിയേഷന് ആരോപിച്ചു.
അതേസമയം രജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ജോലിക്കെത്തിയ സ്ത്രീകളടക്കമുള്ള ജീവനക്കാരെ ഒരുവിഭാഗം തടയാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരത്തിനിടെ മര്‍ദനമേറ്റെന്നാരോപിച്ച് ആധാരമെഴുത്ത് അസോസിയേഷന് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് സംഘടന നേതാക്കള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരന്‍, ജനറല്‍ സെക്രട്ടറി എ. അന്‍സാര്‍, ട്രഷറര്‍ സി.പി. അശോകന്, ബി.സി.എസ് നായര്‍, മോഹന്‍കുമാര്‍, ഗോപന് ഇടയ്ക്കോട്, ലാല്‍ വെങ്ങാനൂര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.