Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസാമ്പത്തിക തട്ടിപ്പ്: ...

സാമ്പത്തിക തട്ടിപ്പ്: പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടാനായില്ല

text_fields
bookmark_border
police case
cancel

കോ​ന്നി: റാ​ന്നി അ​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽ​നി​ന്ന്​ വാ​ഹ​ന​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ പി​ടി​കൂ​ടാ​തെ പൊ​ലീ​സ്. കാ​ർ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് റാ​ന്നി അ​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽ​നി​ന്ന്​ കാ​റും ല​ക്ഷ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത്.

കോ​ന്നി സ്റ്റേ​ഷ​നി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന കൊ​ക്ക​ത്തോ​ട് സ്വ​ദേ​ശി ബി​നു കു​മാ​റി​നെ​തി​രെ​യാ​ണ് കാ​ർ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ റാ​ന്നി സ്വ​ദേ​ശി​യാ​യ യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

ഇ​യാ​ൾ റാ​ന്നി സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്ത് വ​രു​മ്പോ​ൾ റാ​ന്നി അ​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​വു​ക​യും കാ​ർ വാ​ങ്ങു​ന്ന കാ​ര്യം യു​വ​തി പ​റ​ഞ്ഞ​പ്പോ​ൾ ത​ന്‍റെ കൈ​യി​ൽ കാ​ർ ഉ​ണ്ടെ​ന്നും ഇ​ത് ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞു യു​വ​തി​യി​ൽ​നി​ന്ന്​ പ​ണ​വും കാ​റും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കേ​സ് പ​ണം ന​ൽ​കി തീ​ർ​ക്കാ​ൻ മൂ​ന്നു​ദി​വ​സം അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​യാ​ൾ പ​ണം ന​ൽ​കാ​തെ ജോ​ലി​യി​ൽ​നി​ന്ന്​ അ​വ​ധി എ​ടു​ക്കാ​തെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണ്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ മൂ​ക്കി​നു​താ​ഴെ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ത​ന്നെ ഉ​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ, ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് സ​മാ​ന​മാ​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. 10,000 മു​ത​ൽ ല​ക്ഷ​ങ്ങ​ൾ വ​രെ സ്ത്രീ​ക​ളി​ൽ​നി​ന്നും ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് വി​വ​രം. നി​രാ​ലം​ബാ​രാ​യ സ്ത്രീ​ക​ളി​ൽ​നി​ന്നു​മാ​ണ് ഇ​യാ​ൾ പ​ണം ത​ട്ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​മേ ആ​യു​ള്ളൂ ഇ​യാ​ൾ കോ​ന്നി സ്റ്റേ​ഷ​നി​ൽ ജോ​ലി​ക്ക് പ്ര​വേ​ശി​ച്ചി​ട്ട്. ഇ​യാ​ൾ ജോ​ലി ചെ​യ്ത വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി പ​രാ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് പൊ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​ത് എ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financial Fraud Case
News Summary - Financial Fraud The police officer could not be caught
Next Story