കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വിൽക്കുന്ന സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ആശുപത്രികളിൽനിന്ന് കുഞ്ഞുങ്ങളെ തട്ടിയെടുത്തും മാതാപിതാക്കളുടെ സമ്മതത്തോടെ കുഞ്ഞുങ്ങളെ വാങ്ങിയും വിൽപന നടത്തുന്ന സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ. ബംഗളൂരുവില്‍ താമസിക്കുന്ന ദേവി ഷണ്മുഖം, രഞ്ജന ദേവിദാസ്, മഹേഷ് കുമാര്‍, ധനലക്ഷ്മി, ജനാര്ദനന് എന്നിവരാണ് അറസ്റ്റിലായത്. കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ബന്ധമുള്ള നിരവധിപേരടങ്ങിയ അന്തർ സംസ്ഥാന സംഘത്തിെൻറ ഭാഗമാണിവർ. സംഘത്തിലെ മുഖ്യപ്രതിയും ആസൂത്രകയുമായ ബംഗളൂരു വിജയനഗർ സ്വദേശിനി രത്ന കോവിഡ് ബാധിച്ചു മരിച്ചത് അന്വേഷണത്തെ ബാധിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബംഗളൂരു ചാമരാജ്പേട്ടിലെ ബി.ബി.എം.പി ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കാണാതായ കേസിെൻറ തുടരന്വേഷണമാണ് സംഘത്തെ പിടികൂടുന്നതിന് നിർണായകമായത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംഘം പത്തു ദിവസം മുതല്‍ മൂന്നു മാസം വരെ പ്രായമുള്ള 28 കുഞ്ഞുങ്ങളെ വിറ്റതായാണ് വിവരം.
മൂന്നു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് ഒരു കുഞ്ഞിന് ഇവര്‍ വാങ്ങിയിരുന്നത്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളിൽനിന്ന് വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചും പണം വാങ്ങിയശേഷം മോഷ്ടിക്കുന്ന കുഞ്ഞുങ്ങളെയാണ് നൽകിയിരുന്നത്. ചില സംഭവങ്ങളിൽ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് കുഞ്ഞുങ്ങളെ വിറ്റിരുന്നതെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് ബംഗളൂരു സൗത്ത് ഡി.സി.പി ഹരീഷ് പാണ്ഡെ പറഞ്ഞു.
കുഞ്ഞുങ്ങളുടെ യഥാര്‍ഥ രക്ഷിതാക്കള്‍ക്കും ദത്തെടുത്ത രക്ഷിതാക്കള്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ കേസെടുത്തെങ്കിലും കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാല്‍ രക്ഷിതാക്കളെ അറസ്റ്റ് ചെയ്തിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടുത്തിയ 15 കുഞ്ഞുകളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയ ശേഷം ദത്തെടുത്ത രക്ഷിതാക്കള്‍ക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.