മാർച്ചിനിടെ പൊലീസിനെ തള്ളിമാറ്റി; സി.പി.എം നേതാവടക്കം അഞ്ചുപേർ അറസ്റ്റിൽ
text_fieldsകുറ്റിപ്പുറം: പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസിനെ തള്ളിമാറ്റി ഓഫിസ് വളപ്പിലേക്ക് ഇരച്ചുകയറിയതിന് കുറ്റിപ്പുറത്ത് സി.പി.എം നേതാക്കള്‍ അറസ്റ്റില്‍. സി.പി.എം ഏരിയ കമ്മിറ്റി അംഗം സി.കെ. ജയകുമാര്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം അത്താണി കിഴക്കുംപാട്ടില്‍ അബൂതാഹിര്‍ (33), എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗം കൊളക്കാട് തടത്തില്‍ ജിത്തുകൃഷ്ണ (22), സി.പി.എം പ്രവര്‍ത്തകരായ നിളയോരം പാര്‍ക്ക് നമ്പ്രത്ത് ശരത്ത് (28), മാടമ്പത്ത് രാഹുല്‍ (26), പാഴൂര്‍ കല്ലിങ്ങല്‍ ഉമ്മര്‍ (42) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
അനുമതിയില്ലാതെ പ്രകടനം നടത്തല്‍, ലഹളയുണ്ടാക്കല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, പൊലീസിന്‍റെ കൃത്യനിര്‍വഹണം തടയാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസിൽ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്ന് പൊലീസ് അറിയിച്ചു.
പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെയായിരുന്നു സി.പി.എം നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച്. പഞ്ചായത്ത് കാര്യാലയമുള്ള മിനി സിവില്‍ സ്റ്റേഷന്‍ ഗേറ്റില്‍ പ്രകടനം പൊലീസ് തടഞ്ഞു. എന്നാല്‍, ഇവരെ തള്ളിമാറ്റി സമരക്കാര്‍ പഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ വളപ്പിലേക്ക് ഇരച്ചുകയറുകയും പഞ്ചായത്ത് ഓഫിസ് വരാന്തയിലിരുന്ന് പ്രതിഷേധിക്കുകയുമായിരുന്നു. പൊലീസ് അനുമതിയില്ലാതെയായിരുന്നു സി.പി.എം പരിപാടി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.