Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിൽനിന്ന് അഞ്ച്...

വീട്ടിൽനിന്ന് അഞ്ച് പവനും 10,000 രൂപയും കവർന്നു

text_fields
bookmark_border
വീട്ടിൽനിന്ന് അഞ്ച് പവനും 10,000 രൂപയും കവർന്നു
cancel
camera_alt

1. മീ​തൂ​ര്‍ പാ​ലാ​ഴി​യി​ല്‍ ഗി​രീ​ഷി​ന്റെ വീ​ട്ടി​ലെ ക​ത​ക് മോ​ഷ്ടാ​ക്ക​ള്‍ തീ​യി​ട്ട് ന​ശി​പ്പി​ച്ച നി​ല​യി​ല്‍

2. അ​ല​മാ​ര​യി​ലെ സാ​ധ​ന​ങ്ങ​ള്‍ വ​ലി​ച്ചി​ട്ട നി​ല​യി​ല്‍

വെ​ഞ്ഞാ​റ​മൂ​ട്: വീ​ട്ടി​ല്‍ നി​ന്ന് അ​ഞ്ച് പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും 10,000 രൂ​പ​യും സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്നു. ക​ല്ല​റ മീ​തൂ​ര്‍ പാ​ലാ​ഴി​യി​ല്‍ ഗി​രീ​ഷി​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം. പൂ​ജ അ​വ​ധി​യാ​യ​തി​നാ​ല്‍ വീ​ട്ടു​കാ​ര്‍ ശ​നി​യാ​ഴ്ച വി​നോ​ദ​യാ​ത്ര​ക്ക് പോ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​ന്റെ അ​ടു​ക്ക​ള വ​ശ​ത്തെ വാ​തി​ല്‍ തീ​ക​ത്തി​ച്ച് പൊ​ളി​ച്ച ശേ​ഷ​മാ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്തു​ക​ട​ന്ന​ത്. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര പൊ​ളി​ച്ചാ​ണ് സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്ന​ത്. പാ​ങ്ങോ​ട് ഇ​ൻ​സ്പെ​ക്ട​ർ ഷാ​നി​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyMissingRobberyGoldVenjaranmoodu
News Summary - Five carrot and Rs 10,000 were stolen from the house
Next Story