ട്രെയിൻ വഴി ലഹരി കടത്ത് സജീവം: വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി
text_fieldsട്രെയിൻ വഴി ലഹരി കടത്ത് സജീവമാകുന്നതായി ആക്ഷേപം. അധികൃതരുടെ കണ്ണ് വെട്ടിക്കാൻ എളുപ്പമാണെന്നതിലാണത്രെ ലഹരി കടത്ത് സംഘങ്ങൾ ട്രെയിൻ തെരഞ്ഞെടുക്കുന്നത്. ഇന്ന് രാവിലെ
വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടിയിരിക്കുകയാണ്. വടകര സ്റ്റേഷനിലെത്തിയ ചെന്നൈ-മംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ജനറൽ കമ്പാർട്മെന്റിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. പാലക്കാട് ആ൪.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വടകര എക്സ്സൈസ് സംയുക്തമായി നടത്തിയ പരിശോധനയിലാണിവ കണ്ടെത്തിയത്.
ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്ന് കരുതുന്നു. ട്രെയിൻ വഴി കഞ്ചാവ് കടത്തു തടയുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമായി തുടരാനാണ് അധികൃതരുടെ തീരുമാനം.
ആർ.പി.എഫ് എ.എസ്.ഐ മാരായ കെ. സജു, പി.പി. ബിനീഷ്, ഹെഡ്കോൺസ്റ്റബിൾ ഒ.കെ. അജീഷ്, കോൺസ്റ്റബിൾമാരായ പി.പി. അബ്ദുൾ സത്താർ, പി. രാജീവൻ, എക്സ്സൈസ് ഐ.ബി യൂണിറ്റിലെ പ്രിവേന്റീവ് ഓഫീസർ പ്രമോദ് പുളിക്കൽ, വടകര എക്സ്സൈസ് സർക്കിളിലെ പ്രിവന്റീവ് ഓഫീസർ കെ.കെ. അബ്ദുൾ സമദ്, സി.ഇ.ഒ മാരായ കെ.എൻ. ജിജു, എ.പി. ഷിജിൻ എന്നിവരടങ്ങിയ പ്രത്യേകസ൦ഘമാണ് വടകരയിൽ പരിശോധന നടത്തിയത്.്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.