പശ്ചിമ ബംഗാളിൽ കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു . മേയ്നാഗുരിയിലെ ഖർഗ്രബാരി-1 ഗ്രാമപഞ്ചായത്തിലെ ഹത്തത്ത് കോളനിയിൽ വെച്ച് കഴിഞ്ഞ ബുധനാഴ്ചയായായിരുന്നു സംഭവം. അക്രമികൾ 48കാരനായ മണിക് റോയിയെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിക് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്തെ ടിഎംസി പിന്തുണയുള്ള ഗുണ്ടകളിൽ നിന്ന് ആവർത്തിച്ചുള്ള ഭീഷണിയെത്തുടർന്ന് മണിക്ക് താമസം മാറിയിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കളെ കാണാൻ എത്തിയപ്പോഴാണ് സംഭവം.
അതേസമയം അയൽക്കാരുമായുള്ള തർക്കത്തെ തുടർന്നാണ് മണിക്കിനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസുകാരാണെന്നാണ് മണിക്കിന്റെ കുടുംബത്തിന്റെയും ഡബ്ല്യു.ബി.സി.സി പ്രസിഡൻറ് അധീർ ചൗധരിയുടെയും ആരോപണം. അക്രമികളിൽ ചിലർ തൃണമൂൽ കോൺഗ്രസിൽ നിന്നുള്ളവരാണെന്ന് അദ്ദേഹത്തിൻ്റെ കുടുംബവും അധീർ ചൗധരിയും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.