കളി തോറ്റു; യു.പിയിൽ അണ്ടർ 11 ഫുട്ബാൾ ടീം അംഗങ്ങൾക്ക് കോച്ചിന്‍റെ ക്രൂരമർദനം
text_fieldsവാരാണസി: കളി തോറ്റതിന് അണ്ടർ 11 ഫുട്ബാൾ ടീം അംഗങ്ങളെ ക്രൂരമായി മർദിച്ച് പരിശീലകൻ. വിവേക് സിങ് മിനി സ്റ്റേഡിയത്തിലായിരുന്നു കുട്ടികൾ ഫുട്ബാൾ കളിച്ചുകൊണ്ടിരുന്നത്. ബനാറസ് ഹിന്ദു സർവകലാശാല ക്യാമ്പസിൽ വെള്ളിയാഴ്ച നടന്ന ടൂർണമെന്‍റിൽ പങ്കെടുത്ത ടീം പരാജയപ്പെട്ടു.
'തിരിച്ചു വന്നതിന് പിന്നാലെ ഡൽഹിക്കാരനായ കോച്ച് മുഹമ്മദ് ശദാബ് എന്നെയും രണ്ട് സഹതാരങ്ങളെയും മുറയിൽ പൂട്ടിയിട്ട് വടിയും ബെൽട്ടും ചെരിപ്പും ഉപയോഗിച്ച് മാരകമായി മർദിച്ചു'-താരങ്ങളിൽ ഒരാൾ പ്രതികരിച്ചു.
വീട്ടിലെത്തിയ കുട്ടികൾ മാതാപിതാക്കളോട് ക്രൂരത വിവരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി തന്നെ ശിവ്പൂർ പൊലീസ് സ്റ്റേഷനിലെത്തി മാതാപിതാക്കൾ പരാതി നൽകി. കോച്ചിനെതിരെ ഐ.പി.സി 342, 504, 506 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ ഗൗതം അറിയിച്ചു. പ്രതിയായ കോച്ച് ശദാബ് ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.