കല്യാണവീടുകള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പന: യുവതിയടക്കം നാലുപേര്‍ പിടിയില്‍
text_fieldsതൃപ്പൂണിത്തുറ: കല്യാണവീടുകള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പന നടത്തുന്ന സംഘത്തെ എക്‌സൈസ് സംഘം പിടികൂടി. പോത്തന്‍കാട് തണ്ണാട്ട്കാവ് എസ്.എന്‍ മന്‍സില്‍ നിജാസ് (33), മാവേലിക്കര ഈഴക്കടവ് കോയിക്കലേത്ത് വീട്ടില്‍ രാഹുല്‍ (24), ചെറുകോല്‍ക്കര ഇടശ്ശേരി വടക്കേതില്‍ വീട്ടില്‍ വൈഷ്ണവ് (19), ആലപ്പുഴ കാവാലം പുത്തന്‍വീട്ടില്‍ കുഞ്ഞുമോള്‍ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കാറില്‍നിന്ന് 137.25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് എക്‌സൈസ് പിടിച്ചത്.
കല്യാണവീടുകളില്‍നിന്ന് മദ്യത്തിെൻറ ഓര്‍ഡര്‍ എടുക്കുകയും പിന്നീട് മാഹിയില്‍നിന്ന് വളരെ കുറഞ്ഞ ചെലവില്‍ മദ്യം കൊണ്ടുവന്ന് വന്‍തോതില്‍ വിറ്റഴിക്കുകയും ചെയ്യുന്ന രീതിയാണ് സംഘത്തിന്‍റേത്. മാഹിയില്‍നിന്ന് വാങ്ങുന്ന വിലയേക്കാള്‍ 40 ശതമാനം വില കൂട്ടിയാണ് ഇവര്‍ വിറ്റഴിച്ചിരുന്നത്. ഇതിന്റെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചിരുന്നത് കുഞ്ഞുമോളാണെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും സജീവമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളിലൂടെയാണ് മറ്റു പ്രധാന പ്രതികളുമായി കുഞ്ഞുമോള്‍ പരിചയത്തിലാകുന്നത്. ഒരുവര്‍ഷമായി ഇവര്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും മദ്യവിൽപന സുലഭമായി നടത്തുകയായിരുന്നുവെന്ന് എക്‌സൈസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
അസി. എക്‌സൈസ് കമീഷണര്‍ ടെനി മോന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതികൾ കുടുങ്ങിയത്. എക്‌സൈസ് ഇന്‍സ്പക്ടര്‍ പോള്‍ കെ. വര്‍ക്കി, അസി. ഇന്‍സ്‌പെക്ടര്‍ ആര്‍.ജി. മധുസൂദനന്‍, പി.ഒ. രാജീവ്, ടി.എന്‍. ശശി, വി.എന്‍. സെയ്ത്, പി.എച്ച്. നൗഫല്‍, വിനീത് ശശി, ടി.എന്‍. ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.