മുക്കുപണ്ട തട്ടിപ്പ്; നാലുപേർ മുൻകൂർ ജാമ്യഹരജി നൽകി
text_fieldsതളിപ്പറമ്പ്: പഞ്ചാബ് നാഷനൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന മുക്കുപണ്ട പണയ തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി നാലുപേർ ജില്ല കോടതിയെ സമീപിച്ചു. തളിപ്പറമ്പിലെ യൂത്ത് കോൺഗ്രസ് നേതാവ് സൈദാരകത്ത് ഇർഷാദ്, തൃച്ചംബരം കള്ളുഷാപ്പിലെ ജീവനക്കാരൻ പുളിമ്പറമ്പിലെ എം.എസ്. കുഞ്ഞുമോൻ, ഹോട്ടൽ വ്യാപാരി മൊട്ടമ്മൽ ലക്ഷ്മണൻ, മെയിൻ റോഡിലെ ടെക്സ്റ്റൈൽ ഷോപ് ജീവനക്കാരൻ തൃച്ചംബരം സ്വദേശി അബു ഹുദിഫ എന്നിവരാണ് തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
അഡ്വ. സി.എ. ജോസഫ് മുഖേനയാണ് യൂത്ത് കോൺഗ്രസ് നേതാവായ ഇർഷാദ് ജില്ല കോടതിയെ സമീപിച്ചത്. ബാങ്ക് അപ്രൈസറായ രമേശെൻറ നിർബന്ധത്തിന് വഴങ്ങി ഇർഷാദ് ഒരുതവണ ബാങ്കിൽ സ്വർണം പണയം വെച്ചിരുന്നതായി ജാമ്യാപേക്ഷയിൽ പറയുന്നു. രമേശനാണ് തനിക്ക് സ്വർണം നൽകിയത്. പണയം വെച്ച് കിട്ടിയ തുക അപ്പോൾ തന്നെ രമേശന് നൽകി. പിന്നീട് ബാങ്കിൽ നിന്ന് പണയവസ്തു മുക്കുപണ്ടമാണെന്ന് അറിയിച്ചതിനെ തുടർന്ന് മുഴുവൻ തുകയും അടച്ച് പണയ വസ്തു എടുത്തിരുന്നതായും ഇർഷാദ് സൂചിപ്പിപ്പിട്ടുണ്ട്.
അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് മറ്റു മൂന്ന് പേർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ലക്ഷ്മണെൻറ പേരിൽ ഒന്നരലക്ഷവും അബുവിെൻറ പേരിൽ മൂന്നര ലക്ഷവും കുഞ്ഞിമോെൻറ പേരിൽ 1,12,000 രൂപയുമാണ് മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത്. കാർഷിക വായ്പ പദ്ധതിയിലാണ് ആഭരണം പണയം വെച്ചത്. എന്നാൽ, തങ്ങളാരും സ്ഥലത്തിെൻറ രേഖയോ നികുതിയടച്ച രസീതോ ബാങ്കിൽ നൽകിയിട്ടിെല്ലന്നും പണയ വായ്പ കൈപ്പറ്റിയിട്ടില്ലെന്നും ഇവർ ജാമ്യാപേക്ഷയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.