Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാല് കിലോ കഞ്ചാവുമായി...

നാല് കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ

text_fields
bookmark_border
നാല് കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ
cancel
camera_alt

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​വ​ർ

പു​ന​ലൂ​ർ: വി​ൽ​പ​ന​ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 4.322 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​രെ പു​ന​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ന​ലൂ​ർ വ​ള്ള​ക്ക​ട​വ് കാ​ര്യ​റ പെ​രു​ന്തോ​ട്ടം തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ സാം​കു​ട്ടി (61), ക​ല്ലു​വാ​തു​ക്ക​ൽ അ​യി​ര​മൂ​ട് പു​ത്ത​ൻ വീ​ട്ടി​ൽ ആ​ൽ​ബി​ൻ (22), പു​ന​ലൂ​ർ ക​ക്കോ​ട് മു​ല്ല​ശ്ശേ​രി വീ​ട്ടി​ൽ ആ​ർ. പ്ര​ദീ​പ് (47), വാ​ള​ക്കോ​ട് ആ​റ്റ​രി​കി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ റ​ഹീം (46) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സാം​കു​ട്ടി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

റൂ​റ​ൽ എ​സ്.​പി.​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീം ​അ​ഗ​ങ്ങ​ളാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ആ​റു​മാ​സം മു​മ്പ് പു​ന​ലൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്റ്റാ​ന്റി​ന് സ​മീ​പ​ത്ത് നി​ന്ന്​ മൂ​ന്ന്​ കി​ലോ ക​ഞ്ചാ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശു​കാ​ര​നൊ​പ്പം പി​ടി​യി​ലാ​യ പ്ര​ദീ​പ് റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ് അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

നാ​ല് പ്ര​തി​ക​ളും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പു​ന​ലൂ​ർ എ​സ്.​എ​ച്ച്.​ഒ ടി. ​രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വ് പു​ന​ലൂ​ർ ത​ഹ​സി​ൽ​ദാ​ർ അ​ജി​ത് ജോ​യി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​ന​ലൂ​ർ പൊ​ലീ​സ് സീ​ൽ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug TraffickingCrimes News
News Summary - Four people arrested with four kilos of ganja
Next Story